അമേരിക്ക കണക്ക് തീര്‍ത്തു

us
കഴിഞ്ഞ രണ്ട് തവണയും ലോകകപ്പ് വേദിയില്‍ നേരിട്ട തോല്‍വിയ്ക്ക് അമേരിക്ക പകരം വീട്ടി.പൊരുതി കളിച്ച ഘാനയെ ഒന്നിനെതിരെ രണ്ട് ഗോളിനാണ് അമേരിക്ക മറികടന്നത്. കളി തുടങ്ങി 30 ാം സെക്കന്റില്‍ തന്നെ ഘാനയുടെ ഹൃദയം തകര്‍ത്ത് അമേരിക്ക മുന്നിലെത്തി. ശക്തമായ ആക്രമണത്തിലൂടെ  ഗോള്‍ മടക്കാന്‍ ഘാനയും ലീഡുയര്‍ത്താന്‍ അമേരിക്കയും ശ്രമിച്ചതോടെ മത്സരം ആവേശകരമായി.ഇരു ടീമുകളും നിരവധി അവസരങ്ങള്‍ തുറന്നെടുത്തെങ്കിലും ഗോളിലെത്തിയില്ല. അമേരിക്ക ജയത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് ഘാനയുടെ സമനില ഗോള്‍ പിറന്നത്. 82ാം മിനുട്ടില്‍ അന്ദ്രെ അയേവുവാണ് ഗോള്‍ നേടിയത്. എന്നാല്‍ ഘാനയുടെ ആഘോഷങ്ങള്‍ക്ക് അധികം ആയുസുണ്ടായിരുന്നില്ല.4 മിനുട്ടിനകം തന്നെ ജോണ്‍ ബ്രൂക്സ് അമേരിക്കയ്ക്ക് നിര്‍ണായകമായ ഗോളും വിലപ്പെട്ട മൂന്ന് പോയിന്റും സമ്മാനിച്ചു
Show More

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close