അവസാന സെക്കന്റില്‍ ഗോള്‍; കേരള ബ്ലാസ്‌റ്റേഴ്‌സ് വീണ്ടും തോറ്റു

ISL
ഐഎസ്എല്ലില്‍ നാട്ടുകാര്‍ക്ക് മുന്നില്‍ കേരളത്തിന് രണ്ടാം തോല്‍വി. ആവേശകരമായ മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളിനാണ് അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത കേരള ബ്ലാസ്‌റ്റേഴ്‌സിനെ തോല്‍പിച്ചത്. വിജയം ലക്ഷ്യമാക്കി മുന്‍ നിര ആക്രമണം ശക്തമാക്കുന്നതിനിടെ 92)൦ മിനിറ്റിലെ ഗോളാണ് കേരളത്തിന്റെ വിധി നിര്‍ണയിച്ചത്.

29ാം മിനിറ്റില്‍ കൊല്‍ക്കത്തയാണ് ആദ്യ ഗോള്‍ നേടിയത്. മോഹാന്‍ ആണ് കൊല്‍ക്കത്തക്കായി ഗോള്‍ സമ്മാനിച്ചത്. തുടര്‍ന്ന് 42ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ കേരളം തിരിച്ചടിച്ചു. ജര്‍മനാണ് കേരളത്തിന് അനുകൂലമായി ലഭിച്ച പെനാല്‍റ്റി ഗോള്‍ ആക്കിയത്. ഇതോടെ ആദ്യ പകുതി സമനിലയില്‍ അവസാനിച്ചു.