ആറന്മുള വള്ളസദ്യ ഇന്നു മുതല്‍

vallasadhya1

പാര്‍ഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യകള്‍ക്ക് ഇന്നു തുടക്കം. ഒക്‌ടോബര്‍ രണ്ടു വരെ തുടരുന്ന വള്ളസദ്യയില്‍ 51 കരകളില്‍ നിന്നുള്ള പള്ളിയോടങ്ങള്‍ പങ്കെടുക്കും.ഇന്ന് 11ന് എന്‍എസ്എസ് കരയോഗം റജിസ്ട്രാര്‍ കെ. എന്‍. വിശ്വനാഥന്‍പിള്ള ഉദ്ഘാടനം നിര്‍വഹിക്കും. ആദ്യദിനം 17 പള്ളിയോടങ്ങളാണ് എത്തുക.

ക്ഷേത്രത്തില്‍ മൂന്ന് ഊട്ടുപുരകളും 14 പന്തികളും ഒരുങ്ങിക്കഴിഞ്ഞു. കരക്കാര്‍ പമ്പാനദിയിലൂടെ പള്ളിയോടങ്ങളില്‍ തുഴഞ്ഞ് ക്ഷേത്രത്തിലെത്തി വഴിപാടു സ്വീകരിച്ചു മടങ്ങുന്നതാണ് ചടങ്ങ്. ഉദ്ദിഷ്ടകാര്യസാധ്യത്തിനും സര്‍പ്പദോഷപരിഹാരത്തിനുമാണ് ഭക്തര്‍ വള്ളസദ്യ നടത്തുക.

കടപ്പാട്: പള്ളിയോടം ആറന്മുള