ഇംഗ്ലീഷ് കടമ്പ കടന്ന് അസൂറിപ്പട

england italy

യൂറോകപ്പിലെ തോല്‍വിയ്ക്ക് പകരം ചോദിക്കാനിറങ്ങിയ ഇംഗ്ലണ്ട് ഒരിക്കല്‍ കൂടി ഇറ്റലിക്കു മുന്നില്‍ തലതാഴ്ത്തി. ഒന്നിനെതിരെ രണ്ട് ഗോളിനാണ് ഇറ്റലിയുടെ ജയം

35ാം മിനുട്ടില്‍ ക്ലോഡിയോ മര്‍ച്ചീസിയിലൂടെയാണ് ഇറ്റലി ലീഡ് നേടിയത്. സെറ്റ് പീസില്‍ നിന്ന് ലഭിച്ച അവസരം ക്ലോഡിയോ ഇംഗ്ലണ്ട് ഗോളി ഹാര്‍ട്ടിന് അവസരം നല്‍കാതെ വലയിലെത്തിച്ചു. എന്നാല്‍ ഇറ്റലിയുടെ ആഘോഷത്തിന് അധികം ആയുണ്ടായില്ല. രണ്ട് മിനുട്ടിനകം തിരിച്ചടിച്ച് ഇംഗ്ലണ്ട് സമനില പിടിച്ചു. വെയ് ന്‍ റൂണിയുടെ അളന്ന് കുറിച്ച പാസ് ഡാനിയല്‍ സ്റ്ററിഡ്ജ് ഗോളിലെത്തിച്ചു 50ാം മിനുട്ടില്‍ ആക്രമണ നിരയിലെ വജ്രായുധമായ ബലോടെല്ലിയാണ് ഇറ്റലിയുടെ വിജയ ഗോള്‍ നേടിയത്. അന്റോണിയോ കാന്‍ഡ്രീവയുടെ പാസ് ബലോടെല്ലി ഉഗ്രന്‍ ഹെഡറിലൂടെ വലയിലാക്കി ഇറ്റാലിയന്‍ പ്രതിരോധത്തെ തുടക്കം മുതല്‍ പരീക്ഷിച്ചു കൊണ്ടിരുന്നെങ്കിലും അത് ഗോളിലെത്തിക്കാന്‍ കഴിയാതിരുന്നതാണ് ഇംഗ്ലണ്ടിന് വിനയായത്. സൂപ്പര്‍ താരം വെയ് ന്‍ റൂണി അടക്കമുള്ള മുന്നേറ്റ നിര അവസരങ്ങള്‍ പാഴാക്കുന്നതില്‍ പരസ്പരം മത്സരിച്ചു. മധ്യ നിരയില്‍  ക്യാപ്റ്റന്‍ സ്റ്റീവന്‍ ജെറാഡിന്റെ സ്ഥിതിയും മറ്റൊന്നായിരുന്നില്ല. കളി നിയന്ത്രിക്കുന്നതില്‍ ജെറാള്‍ഡ് പരാജയപ്പെട്ടതോടെ ഇംഗ്ലണ്ടിന്റെ നീക്കങ്ങള്‍ക്ക് ലക്ഷ്യം നഷ്ടപ്പെട്ടു മറുഭാഗത്ത് ആന്ദ്രെ പിര്‍ലോയുടെ നേതൃത്വത്തില്‍ മധ്യ നിരയില്‍ ഇറ്റലി വ്യക്തമായ മേല്‍ക്കൈ നേടുകയും ചെയ്തു. പിര്‍ലോയുടെ ഭാവനയില്‍ ഉടലെടുത്ത നീക്കങ്ങള്‍ പാര്‍ശ്വങ്ങളിലൂടെ ഇംഗ്ലീഷ് ഗോള്‍ മുഖത്തേക്ക് നിരവധി തവണ ഇരച്ചെത്തി. ഇഞ്ച്വറി ടൈമില്‍ പിര്‍ലോയുടെ ഫ്രീ കിക്ക് ദൗര്‍ഭാഗ്യം കൊണ്ടാണ് വലയില്‍ പതിക്കാതിരുന്നത്. ഇംഗ്ലീഷ് ആക്രമണങ്ങളെ വിദഗ്ധമായി നേരിട്ട പ്രതിരോധ നിരയ്ക്കൊപ്പം ഗോള്‍ കീപ്പര്‍ ഗോള്‍ കീപ്പര്‍ സാല്‍വത്തോര്‍ സിരിഗുവിന്റെ മിന്നുന്ന സേവുകളും ഇറ്റലിയുടെ ജയത്തില്‍ നിര്‍ണായകമായി.

Show More

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close