ഇടഞ്ഞ ആന രണ്ട് പാപ്പാന്മാരെ കുത്തിക്കൊന്നു

ഇടഞ്ഞ ആന  പാപ്പാന്മാരെ കുത്തിക്കൊന്നു. കോട്ടയം കറുകച്ചാല്‍ തൊമ്മച്ചേരി സുബാഷ് സ്‌കൂളിനു സമീപം തടിപിടിക്കാനെത്തിയ ആനയാണ് ഒന്നാം പാപ്പാനെയും രണ്ടാം പാപ്പാനെയും കുത്തിക്കൊന്നത്. ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെയാണ് സംഭവം. ചാന്നാനിക്കാട് സ്വദേശി ശശിയുടെ രാജന്‍ ആണ് ഇടഞ്ഞത്.

തടി പിടിച്ചുകൊണ്ട് നില്‍ക്കേ ഇടഞ്ഞ ആന ഒന്നാം പാപ്പാന്‍ ശാന്തിപുരം സന്തോഷ് ഭവനില്‍ ഗോപിനാഥന്‍ നായരെ (64) കുത്തിവീഴ്ത്തിയ ശേഷം ഓട്ടം ആരംഭിച്ചു. ആന പാലമറ്റം വഴി ചിറയ്ക്കല്‍ കവലയ്ക്ക് സമീപം എത്തി രണ്ടാം പാപ്പാന്‍ ഇത്തിത്താനം മലകുന്നം വാലുപറമ്പില്‍ മണിയപ്പന്റെ മകന്‍ കണ്ണനെ (26) മതിലിനോട് ചേര്‍ത്ത് നിര്‍ത്തി കുത്തിയെങ്കിലും ഒഴിഞ്ഞു മാറിയ കണ്ണനെ തുമ്പിക്കൈകൊണ്ട് അടിച്ച് വീഴ്ത്തി നെഞ്ചില്‍ കുത്തുകയായിരുന്നു. ഉടന്‍ സ്വകാര്യ ആശുപത്രിയിലും, കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ജന്മഭൂമി: http://www.janmabhumidaily.com/news400969#ixzz45DC0U4m0