ഇടുക്കി ബിഷപ്പിനെതിരെ അജ്ഞാതര്‍ പടക്കമെറിഞ്ഞു

idukki bishop

ഇടുക്കി ബിഷപ്പ് മാത്യു ആനിക്കുഴിക്കാട്ടിലിനെതിരെ അജ്ഞാതര്‍ പടക്കമെറ‌ിഞ്ഞു. ഇന്നലെ രാത്രിയാണു സംഭവം. ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ പിന്തുണച്ചതാണു സംഭവത്തിനു പിന്നിലെന്നാണു സംശയം.

രാത്രി പത്തുമണിയോടെയാണ് ബിഷപ്പ് ഹൗസില്‍ നിന്ന് ഭക്ഷണം കഴിഞ്ഞ തൊട്ടടുത്തുളള താമസസ്ഥലത്തേക്കു മടങ്ങുകയായിരുന്നു ബിഷപ്പ്. സമീപത്തുളള റോഡില്‍ ഒരു കാര്‍ പാര്‍ക്ക് ചെയ്തിരുന്നു.  ഇതിനു മറവില്‍ നിന്നു പുറത്തുവന്നവരാണു ബിഷപ്പിനുനേരെ തുരുതുരെ പടക്കമെറിഞ്ഞത്. ബിഷപ്പിന്റെ ദേഹത്ത് തട്ടിയ പടക്കങ്ങള്‍ സമീപത്തുളള  മതില്‍ ഇടിച്ചുപൊട്ടി.

സംഭവമറിഞ്ഞ് ജനപ്രതിനിധികള്‍ അടക്കമുളളവര്‍ സ്ഥലത്തെത്തി. തുടര്‍ന്ന് ഇടുക്കി എസ് പിയുടെ നേതൃത്വത്തില്‍ തെളിവെടുപ്പ് നടത്തി. ജോയിസ് ജോര്‍ജിന്റെ ഇടുക്കിയിലെ വിജയവും ബിഷപ്പിന്‍റെ നിലപാടുകളുമാണു സംഭവത്തിനു പിന്നില്ലെന്നാണു പൊലീസ് സംശയിക്കുന്നത്.