ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ മത്സരങ്ങളുടെ തീയതി മാറ്റി

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ മത്സരങ്ങളുടെ തീയതി മാറ്റി. സപ്തംബര്‍ 19-ന് തുടങ്ങാനിരുന്ന മത്സരങ്ങള്‍ ഒക്ടോബര്‍ 12 ന് തുടങ്ങാനാണ് തീരുമാനം. ബിസിസിഐയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണിത്.

തീരുമാനം ഓള്‍ ഇന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെയാണെന്നും, അത് സ്വാഗതം ചെയ്യുന്നുവെന്നും കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ.എം.ഐ. മേത്തര്‍ പറഞ്ഞു. വിദേശ താരങ്ങള്‍ ഉള്‍പ്പെടെ പങ്കെടുക്കുന്ന ഐ.എസ്.എല്ലിന് കൊച്ചിയുള്‍പ്പെടെ 9 വേദികളുണ്ട്.