ഇന്ത്യയില്‍ എസ് 500-ന്‍റെ നിര്‍മാണം തുടങ്ങി

benz

ജര്‍മന്‍ ആഡംബര കാര്‍ നിര്‍മ്മാതാക്കളായ മെഴ്‌സിഡീസ് ബെന്‍സ് പുതിയ എസ് ക്ലാസ് വേരിയന്റായ എസ് 500 ന്റെ നിര്‍മ്മാണം ഇന്ത്യയില്‍ തുടങ്ങി. പുണെയിലെ മെഴ്‌സിഡീസിന്റെ ചകന്‍ പ്ലാന്റിലാണ് എസ് ക്ലാസുകള്‍ നിര്‍മ്മിക്കുന്നത്. 1.36 കോടിയാണ് എസ് 500 ന്റെ മുംബൈയിലെ എക്‌സ് ഷോറൂംവില. ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന എസ് 500 കാറുകള്‍ ജൂണില്‍ ഉടമകള്‍ക്ക് ലഭിച്ചുതുടങ്ങും.
എല്‍ ഇ ഡി ഹെഡ് ലാമ്പുകളും പനോരമിക് സണ്‍റൂഫുമാണ് എസ് 500 ന്റെ മുഖ്യ സവിശേഷതകള്‍ . അഞ്ചു തരത്തില്‍ ക്രമീകരിക്കാവുന്ന ഏഴു നിറത്തിലുള്ള ആംബിയന്റ് ലൈറ്റിങ്ങാണ് ഇന്റീരിയറിലെ മുഖ്യ ആകര്‍ഷണം. രണ്ട് ഹൈ റെസല്യൂഷന്‍ സ്‌ക്രീനുകള്‍ , എല്ലാ നിയന്ത്രണ സ്വിച്ചുകളും ഉള്‍പ്പെടുത്തിയ മള്‍ട്ടി ഫങ്ഷന്‍ ടൂ സ്‌പോക് സ്റ്റിയറിങ് വീല്‍ , ഫോണ്‍ കോണ്ടാക്ട് റീഡര്‍ , റേഡിയോ നാവിഗേഷന്‍ സംവിധാനം തുടങ്ങിയവയാണ് ഇന്റീരിയര്‍ പുതുമകള്‍ . എയര്‍മാറ്റിക് സസ്‌പെന്‍ഷന്‍ , 360 ഡിഗ്രീ സറൗണ്ട് വ്യൂ ക്യാമറ, നൈറ്റ് വ്യൂ അസിസ്റ്റ്, നിശ്ചിത സ്ഥാനത്ത് വാഹനത്തെ സ്വയം പാര്‍ക്കുചെയ്യുന്ന ആക്ടീവ് പാര്‍ക്ക് അസിസ്റ്റ്, ഇ എസ് പി, എട്ട് എയര്‍ബാഗുകള്‍ , അടിയന്തര ഘട്ടങ്ങളില്‍ സുരക്ഷ ഉറപ്പുവരുത്തുന്ന ബ്രേക്ക് അസിസ്റ്റ്, അഡാപ്റ്റീവ് ബ്രേക്കുകള്‍ , ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, കീലെസ് ഗോ പാക്കേജ്, ഓട്ടോമാറ്റിക്കായി തുറക്കുകയും അടയുകയും ചെയ്യുന്ന ബൂട്ട്‌ലിഡ് തുടങ്ങിയവയാണ് സുരക്ഷാ സംവിധാനങ്ങള്‍ .