ഇന്ത്യയ്‌ക്കെതിരെ ഇംഗ്ലണ്ടിന് കൂറ്റന്‍ സ്‌കോര്‍

സതാംപ്റ്റണ്‍ ടെസ്റ്റിലെ ഒന്നാംഇന്നിങ്‌സില്‍ ഇന്ത്യയ്‌ക്കെതിരെ ഇംഗ്ലണ്ടിന് കൂറ്റന്‍ സ്‌കോര്‍. ഏഴിന് 569 റണ്‍സില്‍ ഇംഗ്ലണ്ട് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. ബെല്ലാന്‍സിന് പിന്നാലെ ഇയാന്‍ ബെല്ലും സെഞ്ചുറി നേടിയതാണ് ഇംഗ്ലണ്ടിന് കരുത്തായത്. ബെല്‍ മൂന്നാംവിക്കറ്റില്‍ ബെല്ലാന്‍സിനൊപ്പവും ആറാംവിക്കറ്റില്‍ ബട്‌ലര്‍ക്കൊപ്പവും ചേര്‍ന്ന് സെഞ്ചുറികൂട്ടുകെട്ട് തീര്‍ത്തു. ബെല്‍ 167 റണ്‍സും ബെല്ലാന്‍സ് 156 റണ്‍സും ബട്‌ലര്‍ 85 റണ്‍സുെമെടുത്താണ് മടങ്ങിയത്. ജോ റൂട്ട് മൂന്നും മോയിന്‍ അലി 12ഉം റണ്‍സെടുത്ത് പുറത്തായി. ഇന്ത്യയ്ക്കായി ഭുവനേശ്വര്‍ കുമാര്‍ മൂന്നും ജഡേജ രണ്ടും വിക്കറ്റ് വീഴ്ത്തി.