ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് ഏകദിന മത്സരം കൊച്ചിയില്‍

വെസ്റ്റ് ഇന്‍ഡീസ് ഏകദിനത്തിന് കൊച്ചിയും വേദിയാകുമെന്ന് ബിസിസിഐയുടെ ട്വീറ്റ്. കൊല്‍ക്കത്ത, വിശാഖപട്ടണം, കട്ടക്ക്, ധര്‍മശാല എന്നിവിടങ്ങളിലും മല്‍സരം സംഘടിപ്പിക്കും. ഒക്‌ടോബര്‍ ഏഴുമുതല്‍ നവംബര്‍ 15വരെയുള്ള തീയതികളിലാണ് ഇന്ത്യ – വിന്‍ഡീസ് പരമ്പര നടക്കുക.