ലോക ഭൗമ ദിനം

ഇന്ന് ലോക ഭൗമ ദിനം
ഇരുപത് വർഷങ്ങൾക്ക് മുൻപായിരുന്നു മരങ്ങൾ നടുവാൻ ഏറ്റവും നല്ല സമയം ഉണ്ടായിരുന്നത്. അന്ന് നമുക്കായി ചിലർ അത് ചെയ്തു.നന്ദിപൂർവ്വം നമ്മൾ അത് വെട്ടിനശിപ്പിച്ചു.അനന്തര ഫലങ്ങൾ ചൂടായും വരൾച്ചയായും ഇന്ന് അനുഭവിക്കുന്നു.അതിന് പ്രതിവിധി ചെയ്യാനുളള സമയം ഇന്നാണ്.ഇരുപത് വർഷം മുൻപുള്ള നല്ല സമയം ഇന്ന് വന്നെത്തി.മറക്കണ്ട നമുക്കായും നമ്മുടെ പിൻമുറക്കാർക്കായും ഇന്നുതന്നെ മരങ്ങൾ നടണം.ഇത് ഒരു പ്രായശ്ചിത്തമാകട്ടെ.നട്ട് പിടിപ്പിച്ച മരങ്ങൾ വെട്ടി മുടിപ്പിച്ചതിനുള്ള പ്രായശ്ചിത്തം.തണലൊരുക്കി നമുക്ക് ഭൂമിയെ തണുപ്പിക്കാം

ശുഭദിനം