എംഎല്‍എ ഹോസ്റ്റലില്‍ അനധികൃതമായി മുറി നല്‍കിയത് അന്വേഷിക്കും

എംഎല്‍എ ഹോസ്റ്റലില്‍ അനധികൃതമായി മുറി നല്‍കിയത് അന്വേഷിക്കും. സര്‍വകക്ഷിയോഗത്തിിലാണ് തീരുമാനം. മുന്‍ എംഎല്‍എമാര്‍ നേരിട്ട് ഒപ്പിടാതെ മുറി നല്‍കില്ല. മുന്‍ എം.എല്‍.എമാര്‍ ഇല്ലാത്തപ്പോള്‍ കുടുംബത്തിന് മാത്രമേ താമസിക്കാന്‍ അനുവദിക്കു. മുന്‍ എം.എല്‍.എമാരുടെ മുറികളില്‍ രാത്രി 10 മണിക്കുശേഷം സന്ദര്‍ശകരെ അനുവദിക്കില്ല. മുന്‍ എം.എല്‍.എമാരുടെ മുറികളില്‍ യോഗം ചേരുന്നതിനോ വാര്‍ത്താ സമ്മേളനം ചേരുന്നതിനോ അനുവദിക്കില്ല. സ്പീക്കര്‍ ജി.കാര്‍ത്തികേയനാണ് സര്‍വകക്ഷിയോഗത്തിലെ തീരുമാനങ്ങള്‍ അറിയിച്ചത്.