എം. നന്ദകുമാറിനെ ഭാഗ്യക്കുറി ഡയറക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റി

എം. നന്ദകുമാറിനെ ഭാഗ്യക്കുറി ഡയറക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റി. മുന്‍ നികുതി കമ്മീഷണര്‍ രബീന്ദ്രനാഥ് അഗര്‍വാളാണ് പുതിയ ഡയറക്ടര്‍. അന്യസംസ്ഥാന ഭാഗ്യക്കുറിയെക്കുറിച്ച് വന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് മാറ്റം.

അന്യസംസ്ഥാന ലോട്ടറി നടത്താന്‍ നിയമാനുസൃതം അപേക്ഷിക്കുന്ന പക്ഷം അപേക്ഷ പരിഗണിക്കണമെന്നും അനുമതി നല്‍കുകയാണെങ്കില്‍ ഫീസ് സ്വീകരിക്കണമെന്നുമാണ് വിധി.

ജോണ്‍ കെന്നഡിക്കനുകൂലമായി വന്ന ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് സുപ്രീം കോടതിയുടെ ഉത്തരവ് വന്നിരിക്കുന്നത്.