ഏപ്രില്‍ രണ്ടിന് പത്രിക നല്‍കും

sonia

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി റായ്ബറേലി മണ്ഡലത്തില്‍നിന്ന് ഏപ്രില്‍ രണ്ടിന് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കും.

നാലാംഘട്ടത്തില്‍ ഏപ്രില്‍ 30-നാണ് ഇവിടെ വോട്ടെടുപ്പ്. ബി.ജെ.പി. അധ്യക്ഷന്‍ രാജ്‌നാഥ് സിങ് മത്സരിക്കുന്ന ലഖ്‌നൗ മണ്ഡലത്തിലും അന്നുതന്നെയാണ് വോട്ടെടുപ്പ്. റായ്ബറേലിയോട് തൊട്ട മണ്ഡലമാണ് ലഖ്‌നൗ.രാഹുല്‍, പ്രിയങ്ക, മരുമകന്‍ റോബര്‍ട്ട് വദ്ര എന്നിവര്‍ക്കൊപ്പമാണ് സോണിയ പത്രിക നല്‍കാനെത്തുക.കോണ്‍ഗ്രസ് ഓഫീസിലെ പൂജയില്‍ പങ്കെടുത്ത ശേഷമായിരിക്കും പത്രികസമര്‍പ്പണം. മടങ്ങുംവഴി അവര്‍ അടുത്തുള്ള ദര്‍ഗയും സന്ദര്‍ശിക്കുമെന്ന് സോണിയയുടെ പ്രതിനിധി കിഷോരിലാല്‍ ശര്‍മ അറിയിച്ചു.
സോണിയ മൂന്നുതവണ റായ്ബറേലിയില്‍നിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2004 ലാണ് അമേഠി മണ്ഡലം മകന്‍ രാഹുലിന് നല്‍കി അവര്‍ റായ്ബറേലിയിലേക്ക് മാറിയത്.