ഒക്കോവോ ബ്രസീലിനെ മെരുക്കി

okkavo

ഗില്ലര്‍മോ ഒക്കോവോയുടെ ദിനമായിരുന്നു ഇന്നലെ

ക്രോസ് ബാറിന് കീഴില്‍ നെഞ്ചുവിരിച്ച് നിന്ന ഈ 28 കാരന്‍ ബ്രസീലിന്റെ സ്വപ്നങ്ങള്‍ തച്ചുടച്ചു. 26ാം മിനുട്ടിലാണ് ഒക്കോവോയുടെ മികവ് ആദ്യമായി കണ്ടത്. നെയ്മറുടെ കിടിലന്‍ ഫ്രീ കിക്ക് പറന്നു ചാടി ഒക്കോവോ രക്ഷപ്പെടുത്തി. അതൊരു സൂചന മാത്രമായിരുന്നു.പോസ്റ്റിന് മുന്നില്‍ നിന്ന് ബ്രസീലുകാര്‍ തൊടുത്ത അരഡസന്‍ ഷോട്ടുകളാണ് ഒക്കോവോ രക്ഷപ്പെടുത്തിത് ഗോളവസരങ്ങള്‍ ഓരോന്നായി തുറന്നെടുക്കുമ്പോഴും ഒക്കോവയുടെ കൈകള്‍ക്ക് മുന്നില്‍ ബ്രസീലുകാര്‍ നിസഹായരായി. ഗോളെന്നുറച്ച അവസരങ്ങളില്‍ ഒക്കോവോ മതില്‍ക്കെട്ടി പ്രതിരോധിച്ചതോടെ നെയ്മറും സംഘവും തലതാഴ്ത്തി മടങ്ങി

ഫ്രഞ്ച് ലീഗില്‍ അജാസിയോയുടെ ഗോള്‍കീപ്പറാണ് ഒക്കോവോ. 2005 ല്‍ ദേശീയ ടീമിലെത്തിയ താരം മെക്സിക്കോയ്ക്കായി 60 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. 2006 ലും 2010ലും ലോകകപ്പ് ടീമിലുണ്ടായിരുന്നെങ്കിലും ഹ്യൂഗോ സാഞ്ചസ് കോച്ചായി സ്ഥാനമേറ്റതോടെയാണ് ഒക്കോവോയുടെ ഭാഗ്യം തെളിഞ്ഞത്. സാഞ്ചസ് മാറി മിഗ്വേന്‍ ഹെരേര കോച്ചായി വന്നപ്പോഴും ഒക്കോവോയുടെ കരങ്ങളില്‍ വിശ്വാസം അര്‍പ്പിക്കുകയായിരുന്നു.

Show More

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close