ഒന്നാം ലോകമഹായുദ്ധത്തിന് നൂറ് വയസ്സ്

1914 ജൂലൈ 28 , ഒന്നാം ലോക മഹായുദ്ധത്തിനു തുടക്കം. ഓസ്ട്രിയന്‍ കിരീടാവകാശി ആര്‍ച്ച് ഡ്യൂക്ക് ഫ്രാന്‍സിസ് ഫെര്‍ഡിനാന്‍ഡിനെയും ഭാര്യയെയും സെര്‍ബിയക്കാരന്‍ ഗാവ്രിലോ പ്രിന്‍സിപ്പ് വധിച്ചതാണ് യുദ്ധത്തിലേക്ക് നയിച്ചത്. കൊലപാതകത്തില്‍ സെര്‍ബിയയ്ക്കും പങ്കുണ്ടെന്ന് ആരോപിച്ച് 1914 ജൂലൈ 28ന് ഓസ്ട്രിയ സെര്‍ബിയയ്‌ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു. തുടര്‍ന്ന് ഐക്യകക്ഷികള്‍, കേന്ദ്രശക്തികള്‍ എന്നിങ്ങനെ വിവിധ രാജ്യങ്ങള്‍ ചേരിതിരിഞ്ഞു.

ഒന്നാം ലോകയുദ്ധത്തിലെ നാഴികക്കല്ലുകള്‍
1914 ജൂണ്‍ 28: ഓസ്ട്രിയ-ഹംഗറിയിലെ കിരീടാവകാശിയായ ആര്‍ച്ച് ഡ്യൂക്ക് ഫെര്‍ഡിനാന്‍ഡ് രാജകുമാരന്‍ വധിക്കപ്പെടുന്നു.

1914 ജൂലൈ 28: അയല്‍രാജ്യമായ സെര്‍ബിയയ്‌ക്കെതിരെ ഓസ്ട്രിയ-ഹംഗറി യുദ്ധം പ്രഖ്യാപിക്കുന്നു. തുടര്‍ന്നു നിരവധി യുദ്ധപ്രഖ്യാപനങ്ങളുണ്ടായി.

1914 ഓഗസ്റ്റ് 04: ജര്‍മനി ബല്‍ജിയത്തെ ആക്രമിച്ചതോടെ പോരാട്ടം തുടങ്ങി. ബ്രിട്ടന്‍ ജര്‍മനിക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു. തുടര്‍ന്ന് ജര്‍മനി റഷ്യയ്‌ക്കെതിരെയും ഫ്രാന്‍സിനെതിരെയും യുദ്ധപ്രഖ്യാപനം നടത്തി.

1914 ഓഗസ്റ്റ് 10: റഷ്യയെ ഓസ്ട്രിയ-ഹംഗറി ആക്രമിച്ചതോടെ യുദ്ധം കിഴക്കന്‍ മേഖലയിലേക്ക് വ്യാപിച്ചു.

1914 സെപ്റ്റം 6-9: ജര്‍മനിയുടെ മുന്നേറ്റത്തെ ഫ്രാന്‍സില്‍ സഖ്യകക്ഷികള്‍ പ്രതിരോധിച്ചു.

1915 ഫെബ്രു 18: ജര്‍മനി ബ്രിട്ടനെതിരായ ഉപരോധം തുടങ്ങി.

1915 ഏപ്രില്‍ 25: സഖ്യസേനകള്‍ ഗാലിപൊളി ഉപദ്വീപില്‍ എത്തി.

1915 മേയ് 07: ലുസിട്ടാനിയ എന്ന യാത്രാകപ്പലിനെ ജര്‍മന്‍ അന്തര്‍വാഹിനി മുക്കി.

1915 മെയ് 23: ഓസ്ട്രിയ-ഹംഗറിക്കെതിരെ ഇറ്റലി യുദ്ധം പ്രഖ്യാപിച്ചതോടെ പുതിയൊരു യുദ്ധമുന്നണിക്കു തുടക്കമായി.

1916 ഫെബ്രു 21: ജര്‍മനി വെര്‍ഡനില്‍ പോരാട്ടം തുടങ്ങി.

1916 മേയ് 31-ജൂണ്‍ 1: ബ്രിട്ടന്റെയും ജര്‍മനിയുടെയും കപ്പല്‍പ്പടകള്‍ ജുട്‌ലാന്‍ഡില്‍ ഏറ്റുമുട്ടി.

1916 ജൂലൈ: സഖ്യകക്ഷികള്‍ ടാങ്ക് ഉപയോഗിക്കുന്നു. ചരിത്രത്തില്‍ ആദ്യമായാണ് യുദ്ധത്തില്‍ ടാങ്ക് ഉപയോഗപ്പെടുത്തുന്നത്.

1917 ഫെബ്രു 01: ജര്‍മനി അന്തര്‍വാഹിനികളുപയോഗിച്ചു യുദ്ധം പുനരാരംഭിച്ചു.

1917 ഏപ്രില്‍ 06: ജര്‍മനിക്കെതിരെ യുദ്ധം പ്രഖ്യാപിച്ചുകൊണ്ട് അമേരിക്ക രംഗത്തെത്തുന്നു.

1917 ജൂണ്‍ 24: അമേരിക്കന്‍ സേനകള്‍ ഫ്രാന്‍സില്‍ ഇറങ്ങി.

1917 ഡിസം 15: റഷ്യയും ജര്‍മനിയും വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പിട്ടതോടെ കിഴക്കന്‍ മേഖലയില്‍ പോരാട്ടം അവസാനിക്കുന്നു.

1918 ജനുവരി 08: അമേരിക്കന്‍ പ്രസിഡന്റ് വുഡ്രോ വില്‍സണ്‍ സമാധാനത്തിന് അടിസ്ഥാനമായി പതിനാലിന നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവച്ചു.

1918 മാര്‍ച്ച് 03: റഷ്യ ജര്‍മനിയുമായി സമാധാനസന്ധി ഒപ്പുവയ്ക്കുന്നു. ജര്‍മനി മാര്‍ണെ നദീതീരത്ത് അവസാന ആക്രമണം നടത്തുന്നു.

1918 മാര്‍ച്ച് 21: പടിഞ്ഞാറന്‍ യുദ്ധമേഖലയിലെ ജര്‍മനിയുടെ അവസാന മൂന്നു വന്‍ആക്രമണങ്ങളില്‍ ആദ്യത്തേതിനു തുടക്കം.

1918 സെപ്റ്റംബര്‍ 26: പടിഞ്ഞാറന്‍ യുദ്ധമേഖലയില്‍ സഖ്യകക്ഷികളുടെ അവസാന ആക്രമണം.

1918 നവംബര്‍ 11: ജര്‍മനി സമാധാനസന്ധി ഒപ്പുവച്ചതോടെ യുദ്ധത്തിനു വിരാമം.

1919 ജൂണ്‍ 28: വെഴ്‌സായ് (ര്‍നുത്സന്ഥന്റദ്ധരൂപരൂപനുന്ഥ) ഉടമ്പടി പ്രാബല്യത്തില്‍ വരുന്നു.