ഒരു കുടുംബത്തിലെ നാലു പേരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

അച്ഛനും,അമ്മയും രണ്ട് കുട്ടികളുമടക്കം നാല് പേരെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍ഗോഡ് അടൂര്‍ എടപ്പറമ്പ് ദേലമ്പാടി പഞ്ചായത്തിൽ പീകുഞ്ചെയിലാണ് സംഭവം. രാധാകൃഷ്ണന്‍(44), ഭാര്യ പ്രസീത(35), മക്കളായ കാശിനാഥന്‍(5), ശബരീനാഥന്‍(3) എന്നിവരെയാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മെഷീന്‍ ഉപയോഗിച്ച് പുല്ലുവെട്ടുന്ന ജോലിയാണ് രാധാകൃഷ്ണന്. മരണ കാരണം വ്യക്തമായിട്ടില്ല.

Show More

Related Articles

Close
Close