കല്‍ക്കരിപ്പാടം: വിവരങ്ങള്‍ സി.വി.സി.ക്ക് ഇന്ന് കൈമാറും

 

 

 

 

 

 

coal--621x414

കല്‍ക്കരിപ്പാടം അഴിമതി സംബന്ധിച്ച 20 കേസിലെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടുകള്‍ തിങ്കളാഴ്ച ചീഫ് വിജിലന്‍സ് കമ്മീഷണര്‍ (സി.വി.സി.)ക്ക് നല്‍കുമെന്ന് സി.ബി.ഐ. ഡയറക്ടര്‍ രഞ്ജിത് സിന്‍ഹ പറഞ്ഞു. റിപ്പോര്‍ട്ടുകള്‍ അഞ്ചുദിവസത്തിനുള്ളില്‍ നല്‍കണമെന്ന് വെള്ളിയാഴ്ച സുപ്രീംകോടതി ഉത്തരവിട്ടത് സ്വാഗതംചെയ്യുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.സി.ബി.ഐ.യുടെ റിപ്പോര്‍ട്ട് വിലയിരുത്തി ലഭിച്ച് നാലാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കാന്‍ കോടതി ചീഫ് വിജിലന്‍സ് കമ്മീഷണറോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് തുടരണമോ എന്ന കാര്യത്തില്‍ അഭിപ്രായം പറയാനും സുപ്രീം കോടതി സി.വി.സി.യോട് നിര്‍ദേശിച്ചിട്ടുണ്ട്.രണ്ടുകേസില്‍ കുറ്റപത്രം നല്‍കാന്‍ ഉപദേശം നല്‍കിയതായി കേസന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന ഡി.ഐ.ജി. രവികാന്ത് ശാസ്ത്രി കോടതിയില്‍ അറിയിച്ചു.അതേസമയം, സി.ബി.ഐ. സമര്‍പ്പിച്ച പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടുകള്‍ സി.വി.സി. പുനപ്പരിശോധിക്കും. ഇതിനായി അന്വേഷണോദ്യോഗസ്ഥരുടെ യോഗം വിളിക്കാനും സി.വി.സി. തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍, അന്വേഷണത്തില്‍ ഇടപെടില്ലെന്ന് കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. കല്‍ക്കരിപ്പാടം അഴിമതിയുമായി ബന്ധപ്പെട്ട് സി.ബി.ഐ. ഇതുവരെ 18 കേസെടുത്തിട്ടുണ്ട്.