കുട്ടികൾ വാഹനം ഓടിച്ചാല്‍

11742696_877283249032447_6776892828382807294_n
18 വയസ്സിനു താഴെയുള്ളവര്‍ 50 സി. സി. യില്‍ കൂടുതല്‍ എഞ്ചിന്‍ കപ്പാസിറ്റിയുള്ള ഇരുചക്ര വാഹനങ്ങള്‍ ഓടിച്ചാല്‍ മോട്ടോര്‍ വാഹന നിയമത്തിലെ സെക്ഷന്‍ 180,181 വകുപ്പുകള്‍ പ്രകാരം കര്‍ശന നടപടി കൈകൊള്ളണമെന്ന് കേരള പോലീസ് .കേരളത്തില്‍ നടക്കുന്ന വാഹന അപകടങ്ങളില്‍ ഏറ്റവും കൂടുതല്‍ ഉള്‍പ്പെടുന്നത് ഇരുചക്ര വാഹനങ്ങളാണ്. ഈയിടെയായി 18 വയസിനു താഴെയുള്ള ചെറുപ്പക്കാര്‍ ഇരുചക്രവാഹനങ്ങള്‍ അതിവേഗത്തിലും അലക്ഷ്യമായും അപകടകരമായും ഓടിക്കുന്നതായി നിരവധി പരാതികള്‍ വരുന്ന സാഹചര്യത്തിലാണ് ഈ നിര്‍ദേശം. കേന്ദ്ര മോട്ടോര്‍ വാഹന നിയമം 1988 സെക്ഷന്‍ 4 പ്രകാരം വാഹനം ഓടിക്കുവാന്‍ അനുവദനീയമായ കുറഞ്ഞ പ്രായം നിജപ്പെടുത്തിയിട്ടുണ്ട്. ഇതനുസരിച്ച് 50 സി സി യില്‍ കൂടുതല്‍ എഞ്ചിന്‍ കപാസിറ്റി ഇല്ലാത്ത മോട്ടോര്‍ സൈക്കിള്‍ 16 വയസ്സ് തികഞ്ഞ വ്യക്തികള്‍ക്ക് ഓടിക്കാവുന്നതാണ്. എന്നാല്‍ 50 സി സി എഞ്ചിന്‍ കപ്പാസിറ്റിയില്‍ കൂടുതലുള്ള ഇരുചക്ര വാഹനങ്ങള്‍ 18 വയസിനു താഴെ പ്രായമുള്ളവര്‍ക്ക് ഓടിക്കാന്‍ നിയമം അനുവദിക്കുന്നില്ല. ഇത്തരം കേസുകള്‍ പിഴ ചുമത്തി തീര്‍പ്പാക്കുന്നതിനു പകരം വാഹന ഉടമക്കെതിരെ സെക്ഷന്‍ 180, 181 എന്നീ ഗതാഗത നിയമ വകുപ്പുകള്‍ പ്രകാരമുള്ള നടപടികള്‍ക്കായി കോടതികളിലേക്ക് നല്‍കണമെന്നും കേരള പോലീസ്.