കുര്‍ബാനക്ക് വീഞ്ഞുപയോഗിക്കണമെന്നില്ല : മാര്‍ ക്രിസോസ്റ്റം

കുര്‍ബാനയക്ക് വീഞ്ഞ് ഉപയോഗിക്കണമെന്നില്ലെന്ന് മാര്‍തോമാ വലിയ മെത്രാപ്പൊലീത്ത മാര്‍ ക്രിസോസ്റ്റം അഭിപ്രായപ്പെട്ടു. വീഞ്ഞ് ഉപയോഗിക്കുന്നതിനെക്കുറിച്ച് സഭകള്‍ പുനഃപ്പരിശോധന നടത്തണം. എന്നാല്‍ ആരോപണം ഉന്നയിക്കുന്നവരോട് യോജിപ്പില്ല.

മറ്റുബാറുകള്‍ അടച്ച് ഫൈവ് സ്റ്റാര്‍ ബാറുകള്‍ നിലനിര്‍ത്തുന്നതിനോട് യോജിക്കാനാവില്ല. മദ്യനിരോധനത്തെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ക്രിസോസ്റ്റത്തിന്റെ അഭിപ്രായത്തോട് യോജിക്കാനാകില്ലെന്ന് സഭാ വക്താവ് ഫാ. പോള്‍ തേലക്കാട് പ്രതികരിച്ചു.

സര്‍ക്കാര്‍ മദ്യനിരോധനം പ്രഖ്യാപിച്ചപ്പോള്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണ് പള്ളിയിലെ വീഞ്ഞുപയോഗത്തെക്കുറിച്ച് പരാമര്‍ശിച്ചത്. ഇത് വിവാദമാവുകയായിരുന്നു.