കെ.എസ്.ആര്‍.ടി.സി. ബസ്സ് മരത്തിലിടിച്ച് 47 പേര്‍ക്ക് പരിക്ക്‌

കട്ടപ്പനയില്‍ നിന്ന് എറണാകുളത്തേക്ക്്് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി. ബസ്സ്്് വണ്ണപ്പുറത്തിനുസമീപം കമ്പകക്കാനം വളവില്‍ മരത്തിലിടിച്ച്്് 47 പേര്‍ക്ക്് പരിക്ക്്്്.പിഞ്ചുകുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക്്് നല്ല പരിക്കുണ്ട്്്.കുത്തനെയുള്ള ഇറക്കവും കൊടുംവളവും ഉള്ള സ്ഥലത്തുവച്ച്്് ബസ്സിന്റെ ബ്രേക്ക്്് നഷ്ടപ്പെടുകയായിരുന്നു.ഞായറാഴ്ച ഉച്ചയ്ക്ക്്് രണ്ടരയോടെയാണ് സംഭവം.നിയന്ത്രണം വിട്ട്്് ആടിയുലഞ്ഞ ബസ്സ്്ിനെ ഡ്രൈവര്‍ റോഡരികിലെ മരത്തിലിടിപ്പിച്ച്്് നിര്‍ത്തുകയായിരുന്നു.മുന്‍ഭാഗത്തെ യാത്രക്കാര്‍ക്കാണ് കൂടുതല്‍ പരിക്ക്്്.പലരുടെയും കൈ ഒടിഞ്ഞു.തലയ്ക്കും കാലിനും പരിക്കേറ്റവരും നിരവധിയാണ്.

ഓടിക്കൂടിയ നാട്ടുകാരാണ് പരിക്കേറ്റവരെ തൊടുപുഴയിലെ ആസ്​പത്രികളിലെത്തിച്ചത്്. ഒരുമണിക്കാണ് ബസ്സ് കട്ടപ്പനയില്‍ നിന്ന് പുറപ്പെട്ടത്്.ഈസ്റ്റര്‍ അവധി കഴിഞ്ഞതിനാല്‍ നിറയെ യാത്രക്കാരുണ്ടായിരുന്നു.കരിമ്പന്‍,ചേലച്ചുവട്്,കഞ്ഞിക്കുഴി,വണ്ണപ്പുറം വഴി എറണാകുളത്തേക്ക് പോവുകയായിരുന്നു ബസ്സ്.കമ്പകക്കാനം വളവിന് 150 മീറ്റര്‍ മുകളില്‍ ബസ്സിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതായി യാത്രക്കാര്‍ പറഞ്ഞു.കുത്തനെയുള്ള ഇറക്കത്തില്‍ നിയന്ത്രണം വിട്ട ബസ്സ് ഹാന്‍ഡ് ബ്രേക്ക് ഉപയോഗിച്ച് ഡ്രൈവര്‍ നിയന്ത്രിക്കാന്‍
ശ്രമിച്ചിരുന്നു.പറ്റാതായതോടെ മുന്നിലെ യാത്രക്കാരോട് പിറകിലേക്ക് മാറാന്‍ പറഞ്ഞ ഡ്രൈവര്‍ ബസ്സ് ഇടതുഭാഗത്തെ വലിയ മരത്തിലിടിപ്പിച്ചു നിര്‍ത്തി.മരത്തോടുചേര്‍ന്ന് വൈദ്യുതികാല്‍ ഉണ്ടായിരുന്നു. ഇതില്‍ ഇടിച്ചിരുന്നെങ്കില്‍ വലിയ ദുരന്തം ഉണ്ടാവുമായിരുന്നു.കനത്ത ഇടിയില്‍ ബസ്സിന്റെ മുന്‍ഭാഗം അപ്പാടെ തകര്‍ന്നു.മുന്നില്‍ നിന്നവരില്‍ ചിലര്‍ തെറിച്ചുവീണു.ചിലര്‍ സീറ്റിനടിയില്‍ കുടുങ്ങി.സംഭവമറിഞ്ഞെത്തിയ നാട്ടുകാരാണ് സീറ്റിനടിയില്‍ കുടുങ്ങിയവരെ പുറത്തെടുത്തത്.തുടര്‍ന്ന് കാളിയാര്‍ പോലീസും ഫയര്‍ഫോഴ്‌സും എത്തി.നാട്ടുകാര്‍ സ്വന്തം വാഹനങ്ങളില്‍ ത്തന്നെ പരിക്കേറ്റവരെ തൊടുപുഴയിലെ ആസ്​പത്രികളിലെത്തിച്ചു.

മുതലക്കോടം ഹോളിഫാമിലി ആസ്​പത്രിയില്‍ 27 പേരും ചാഴികാട്ട് ആസ്​പത്രിയില്‍ 12 പേരും കോലഞ്ചേരി ആസ്​പത്രിയില്‍ രണ്ടുപേരും ചികിത്സയിലാണ്.കട്ടപ്പന,കഞ്ഞിക്കുഴി,എറണാകുളം ഭാഗങ്ങളിലുള്ളവരാണ് പരിക്കേറ്റവരില്‍ അധികവും.അപകടകാരണത്തെക്കുറിച്ചും ബസ്സിന്റെ ഫിറ്റ്‌നസ്സിനെക്കുറിച്ചും വിശദമായി അന്വേഷിക്കുമെന്ന് കാളിയാര്‍ സി.ഐ. സി.ജയകുമാര്‍ പറഞ്ഞു.

[follow id=”@dnnewsonline” ]