കേരളം കാത്തിരിക്കുന്ന അരുവിക്കര

aruvikkara
കേരളം കാത്തിരിക്കുന്ന അരുവിക്കര ഉപതിരഞ്ഞെടുപ്പിന്‍റെ ഫലം എട്ടുമണിക്ക് തിരുവനന്തപുരം സ്വാതി തിരുനാള്‍ സംഗീത കോളജില്‍ ആരംഭിക്കും.1,42,495 വോട്ടുകളാണ് എണ്ണാനുള്ളത്. പതിനൊന്നുമണിക്കകം ഫലപ്രഖ്യാപനം ഉണ്ടാകും. ആദ്യറൗണ്ടില്‍ തൊളിക്കോട്ടെ വോട്ടുകളാണ് എണ്ണുന്നത്. രണ്ടാം റൗണ്ടില്‍, തൊളിക്കോട്ടെയും വിതുരയിലേയും വോട്ടുകളും. മൂന്നിലും നാലിലും വിതുര, ആര്യനാട് എന്നിവയാകും. അഞ്ചാം റൗണ്ടില്‍ ഉഴമലക്കലും വെള്ളനാടും. ആറില്‍ വെള്ളനാട് മാത്രം. എഴിലേക്കെത്തുന്പോള്‍ വെള്ളനാട് പൂര്‍ത്തിയാക്കി അരുവിക്കര ആരംഭിക്കും. എട്ടാം റൗണ്ടില്‍ അരുവിക്കരമാത്രമാണ് എണ്ണുക.