കേരളത്തിലെ പ്രശ്‌നങ്ങള്‍ ചായക്കോപ്പയിലെ കൊടുങ്കാറ്റ്‌

കേരളത്തിലെ പ്രശ്‌നങ്ങളെല്ലാം ചായക്കോപ്പയിലെ കൊടുങ്കാറ്റാണെന്നും പ്രശ്‌നങ്ങള്‍ പരിഹരിച്ചു കൊണ്ടിരിക്കുകയാണെന്നും എ.കെ. ആന്റണി. സങ്കീര്‍ണപ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കാന്‍ കഴിവുള്ള നേതാക്കന്മാര്‍ കേരളത്തിലുണ്ട്. പൊട്ടിത്തെറിയില്ലാതെ ഇത് അവര്‍ പരഹരിക്കുമെന്ന് ഉറപ്പാണെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മദ്യനയത്തിന്റെ ക്രഡിറ്റ് കേരളത്തിലെ ജനങ്ങള്‍ക്കും യുഡിഎഫിനുമാണ്. ഡല്‍ഹിയിലാണെങ്കിലും കേരളത്തിലെ കോണ്‍ഗ്രസിന്റെ ഭാഗമാണ് താനെന്നും അദ്ദേഹം പറഞ്ഞു.