കോഴിക്കോട് കള്ളനോട്ടുകളുമായി അഞ്ചു പേര്‍ പിടിയില്‍

kozhikode
പത്തു ലക്ഷം രൂപയുടെ കള്ളനോട്ടുകളും നിര്‍മാണ സാമഗ്രികളുമായി വിവിധ ദിവസങ്ങളിലായി അഞ്ചു പേര്‍ കസബ പോലീസിന്റെ പിടിയിലായി. തലയാട് ചെറിയമണിച്ചേരി വീട്ടില്‍ ബിജു(32), കാഞ്ഞങ്ങാട് പരപ്പ കല്ലംചിറ മുക്കോട്ടില്‍ വീട്ടില്‍ ഷിഹാബ്(32), കോരുത്തോട് എരുമേലി വടക്ക് കാവുപുരക്കല്‍ വീട്ടില്‍ അനൂപ്(35), ഈരാറ്റുപേട്ട പനച്ചിപ്പാറ തു ത്തില്‍ വീട്ടില്‍ മോഹനന്‍ ശശി(സജി-42), പനച്ചിപ്പാറ പുത്തന്‍വീട്ടില്‍ ഗോള്‍ഡ് ജോസഫ്(45) എന്നിവരാണ് കസബ പോലീസിന്റെ പിടിയിലായത്.