കൊളംബിയന്‍ കുളമ്പടി

col uru

ഹേമസ് റോഡ്രിഗസ് എന്ന 22 കാരന്‍ നിറഞ്ഞാടിയപ്പോള്‍ രണ്ട് തവണ ലോകചാമ്പ്യന്‍മാരായ ഉറുഗ്വെ കാഴ്ചക്കാരായി. സുവാരസ് പോയതോടെ നടുവൊടിഞ്ഞ ഉറുഗ്വെയുടെ വലയില്‍ റോഡ്രിഗസ് അടിച്ചു കയറ്റിയത് എണ്ണം പറഞ്ഞ 2 ഗോളുകള്‍. ചരിത്രത്തിലാദ്യമായാണ് കൊളംബിയ ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലെത്തുന്നത്. ജൂലൈ നാലിന് ബ്രസീലുമായാണ് കൊളംബിയയുടെ മത്സരം.

28-ാം മിനിറ്റിലായിരുന്നു ആരാധകരെ വിസ്മയിപ്പിച്ച റോഡ്രിഗസിന്റെ ഗോള്‍. അഗ്യുലാറില്‍ നിന്ന് പന്ത് സ്വീകരിക്കുമ്പോള്‍ റോഡ്രിഗസിന് ചുറ്റും നാല് ഉറുഗ്വെ താരങ്ങള്‍. പറന്ന് വന്ന പന്തിനെ നെഞ്ചുകൊണ്ട് വാങ്ങി വെട്ടിത്തിരഞ്ഞ് നിലം തൊടും മുമ്പെ കിടിലന്‍ ഷോട്ട്. ഉറുഗ്വെ പ്രതിരോധത്തിനും മുസ്ലേരയ്ക്കും ചിന്തിക്കാവുന്നതിനും അപ്പുറമായിരുന്നു അത്തരമൊരു ഗോള്‍. കൊളംബിയയുടെ ടീം വര്‍ക്കിന്റെ മികവായിരുന്നു രണ്ടാം ഗോള്‍. അര്‍മെരോ, മാര്‍ട്ടിനെസ്,ക്വാഡ്രാഡോ, റോഡ്രിഗസ് എന്നിവര്‍ ചേര്‍ന്ന് നടത്തിയ നീക്കത്തിനൊടുവിലായിരുന്നു ഗോള്‍. രണ്ട് ഗോളിന് പിന്നിലായതോടെ ഉറുഗ്വെ തിരിച്ചു വരവിന് ശ്രമിച്ചെങ്കിലും കൊളംബിയന്‍ ഗോളി ഒസ്പിനയെ മറികടക്കാനായില്ല.

സുവാരസിനെ പോലെ ഒരു ഷാര്‍പ്പ് ഷൂട്ടറുടെ അഭാവം ഉറുഗ്വെയുടെ മുന്നേറ്റങ്ങളില്‍ പ്രതിഫലിച്ചു. സുവാരസിന് പകരമിറങ്ങിയ പഴയ പടക്കുതിര ഡീഗോ ഫോര്‍ലാന്‍ നിറംമങ്ങിയതും അവര്‍ക്ക് വിനയായി.

Show More

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close