കോഴിക്കോട് കെട്ടിട നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞ് വീണു

ചിന്താവളപ്പ് റോഡില്‍ കെട്ടിട നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞ് വീണു. ബിഹാര്‍ സ്വദേശികളായ മുക്താര്‍, ജബ്ബാര്‍, കിസ്മത്ത് എന്നിവര്‍ മണ്ണിനടിയില്‍ കുടുങ്ങി. അഞ്ച് പേരെ രക്ഷപ്പെടുത്തി. രക്ഷാപ്രവര്‍ത്തനം തുടരുന്നു. കോഴിക്കോട് ഡി ആന്റ് ഡി കമ്പനിയാണ് നിര്‍മ്മാണം നടത്തുന്നത്. രാവിലെ മണ്ണിടിച്ചില്‍ ഉണ്ടായെന്ന് എഞ്ചിനീയറെ അറിയിച്ചെങ്കിലും കാര്യമാക്കിയില്ലെന്ന് രക്ഷപ്പെട്ട തൊഴിലാളികള്‍ പറഞ്ഞു.

20 അടിയോളം താഴ്ചയുള്ള കുഴിയിലാണ് തൊഴിലാളികള്‍ കുടുങ്ങിക്കിടന്നത്. കെട്ടിട നിര്‍മാണം നടക്കുന്ന സ്ഥലത്ത് ലിഫ്റ്റ് സ്ഥാപിക്കാന്‍ കുഴിച്ച കുഴിയിലേക്കാണ് മണ്ണിടിഞ്ഞു വീണതെന്നാണ് പ്രാഥമിക വിവരം.  കഴിഞ്ഞ ദിവസംപെയ്ത മഴയില്‍ കുതിര്‍ന്ന മണ്ണാണ് തൊഴിലാളികള്‍ക്ക് മുകളിലേക്ക് ഇടിഞ്ഞുവീണത്.