ക്രിക്കറ്റര്‍ ഓഫ് ദ ജനറേഷന്‍ : സച്ചിന്‍, കാലിസ്, വോണ്‍ മുന്നില്‍

sachin-tendulkar-images-1-660x330

പ്രശസ്ത ക്രിക്കറ്റ് വെബ്‌സൈറ്റായ ക്രിക്ക് ഇന്‍ഫോയുടെ ക്രിക്കറ്റര്‍ ഓഫ് ദ ജനറേഷന്‍ അവാര്‍ഡിന് പരിഗണിക്കപ്പെടുന്നവരില്‍ മുമ്പരായി സച്ചിന്‍ തെണ്ടുല്‍ക്കറും ഷെയിന്‍ വോണും ജാക് കാലിസും.

1993 മുതല്‍ 2013 വരെയുള്ള രണ്ടുപതിറ്റാണ്ട് കാലത്തെ ഏറ്റവും മികച്ച ക്രിക്കറ്ററെ കണ്ടെത്തുന്നതിനാണ് ശ്രമം.
മുന്‍ ക്രിക്കറ്റര്‍മാരായ ജെഫ് ബോയ്‌ക്കോട്ട്, മാര്‍ക്ക് ബുച്ചര്‍, ഇയാന്‍ ചാപ്പല്‍, വി.വി.എസ്. ലക്ഷ്മണ്‍, മാര്‍ട്ടിന്‍ ക്രോ, ഡാരില്‍ കള്ളിനന്‍, ജെഫ് ഡുജോണ്‍, മൈക്കല്‍ ഹോള്‍ഡിങ്, മഹേല ജയവര്‍ധനെ തുടങ്ങിയ ക്രിക്കറ്റര്‍മാരും രാമചന്ദ്ര ഗുഹ, സംബിത് ബാല്‍, മൈക്ക് കൊവാഡ്, ആന്‍ഡ്രൂ മില്ലര്‍ തുടങ്ങിയ ക്രിക്കറ്റ് എഴുത്തുകാരും ഉള്‍പ്പെട്ട 50അംഗ ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുക്കുക.
മുത്തയ്യ മുരളീധരന്‍, ബ്രയാന്‍ ലാറ എന്നിവര്‍ക്കും ജൂറി അംഗങ്ങളുടെ നോമിനേഷന്‍ ലഭിച്ചിട്ടുണ്ട്.

ലോകത്തെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍, ബൗളര്‍, ഓള്‍റൗണ്ടര്‍ എന്നീ നിലകളിലാണ് യഥാക്രമം, സച്ചിനും വോണും കാലിസും ജൂറി അംഗങ്ങളുടെ പരിഗണനയില്‍ മുന്നില്‍ നില്‍ക്കുന്നത്.

ക്രിക്ക് ഇന്‍ഫോയുടെ 20ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ചാണ് ആ തിരഞ്ഞെടുപ്പ് നടക്കുന്നത്. മാര്‍ച്ച് 14ന് മുംബൈയില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് പ്രഖ്യാപിക്കും.