ക്രിമിനലുകളെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തരുതെന്ന് സുപ്രിം കോടതി

ക്രിമിനലുകളെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താതിരിക്കാന്‍ പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരും ശ്രദ്ധിക്കണമെന്ന് സുപ്രിംകോടതി. എന്നാല്‍ ഇക്കാര്യം പ്രത്യേക ഉത്തരവായി നല്‍കാനാവില്ലെന്നും കോടതി വ്യക്തമാക്കി.

ഭരണഘടനയുടെ സംശുദ്ധി കാത്തുസൂക്ഷിക്കാന്‍ വിവേകപൂര്‍വമായി ഇക്കാര്യത്തില്‍ തീരുമാനമെടുക്കണമെന്നും കോടതി പറഞ്ഞു.

മുന്‍ കേന്ദ്രമന്ത്രിമാരായിരുന്ന ലാലു പ്രസാദ് യാദവ്, മുഹമ്മദ് തസ്ലുമുദ്ദീന്‍, മുഹമ്മദ് അലി അഷ്‌റഫ് ഫാത്തമി, ജയപ്രകാശ് യാദവ് എന്നിവര്‍ക്കെതിരായ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. 2004 ല്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിയെങ്കിലും പുനപ്പരിശോധനക്കായി സമര്‍പ്പിക്കുകയായിരുന്നു.