ഗഡ്കരിയുടെ വസതിയില്‍ രഹസ്യ നിരീക്ഷണം: രാജ്യസഭയില്‍ ബഹളം

കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ വസതിയില്‍ രഹസ്യ നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തിയെന്ന ആരോപണത്തെച്ചൊല്ലി രാജ്യസഭയില്‍ ഇന്നും ബഹളം. സഭാനടപടികള്‍ തടസ്സപ്പെട്ടു. രാജ്യസഭയിലെ ചോദ്യോത്തരവേള രണ്ടുതവണ നിര്‍ത്തി.

ആരോപണത്തെക്കുറിച്ചു സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷിക്കണമെന്നു കോണ്‍ഗ്രസ് ശക്തമായി ആവശ്യപ്പെട്ടു. ഇല്ലാത്ത പ്രശ്‌നത്തെക്കുറിച്ച് അന്വേഷണം ആവശ്യമില്ലെന്നാണു സര്‍ക്കാര്‍ നിലപാട്. മന്ത്രിമാരെയും എംഎല്‍എമാരെയും നിരീക്ഷിക്കാന്‍ നടപ്പാക്കിയ ഗുജറാത്ത് മോഡല്‍ കേന്ദ്രത്തിലും ആവര്‍ത്തിക്കുകയാണെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആരോപണം.