ഗാസയില്‍ വെടിനിര്‍ത്തല്‍ നീട്ടി, മരണസംഖ്യ ആയിരം കടന്നു

ജറുസലേം: ഗാസയില്‍ നാല് മണിക്കൂര്‍ നേരത്തേക്ക് കൂടി വെടിനിര്‍ത്തലിന് ഇസ്രായേലിന്രെ തീരുമാനം. ഇസ്രായേല്‍ സെക്യൂരിറ്റി ക്യാബിനറ്റാണ് തീരുമാനമെടുത്തത്. ശനിയാഴ്ച രാവിലെ 8 മണിമുതല്‍ 12 മണിക്കൂര്‍ നേരത്തേക്ക് ഇസ്രായേല്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു. ജൂലൈ 8 മുതല്‍ തുടരുന്ന ആക്രമണത്തില്‍ വെടിനിര്‍ത്തല്‍ കൊണ്ട് തെല്ല് ആശ്വാസമാണ് പാലസ്തീനികള്‍ക്ക് ലഭിച്ചത്. ദുരന്ത സ്ഥലത്തേക്ക് മെഡിക്കല്‍ സഹായം എത്തിക്കാനും കാണാതായവര്‍ക്കായി കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ തിരച്ചില്‍ നടത്താനും കഴിഞ്ഞിട്ടുണ്ട്. നൂറോളം മൃതദേഹങ്ങള്‍ കണ്ടെടുത്തെന്നാണ് അറിയുന്നത്.

ഇതോടെ ഗാസയ്ക്കു നേരെ ദിവസങ്ങളായി തുടരുന്ന ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ആയിരം കടന്നതായി സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്തു.