ഗെര്‍ഡ് മുള്ളറുടെ വഴിയേ തോമസ് മുള്ളര്‍

muller

നിറഞ്ഞാടുകയായിരുന്നു തോമസ് മുള്ളര്‍, മെസ്യൂട്ട് ഓസിലിനൊപ്പം പോര്‍ച്ചുഗീസ് കോട്ടയിലേക്ക് മുള്ളര്‍ നിരന്തരം ഇരച്ചു കയറി. പേരു കേട്ട പോര്‍ച്ചുഗീസ് പ്രതിരോധം കീറി മുറിച്ച് മൂന്ന് തവണ നിറയൊഴിച്ച മുള്ളര്‍ ഈ ലോകകപ്പിലെ ആദ്യ ഹാട്രിക് സ്വന്തം പേരില്‍ കുറിച്ചു. ഹാട്രിക് തികച്ച് നാല് മിനുട്ടിനകം മുള്ളറെ കോച്ച് ജാക്വിം ലോ തിരിച്ചു വിളിച്ചു. പരിക്കേല്‍ക്കാതെ മുള്ളറെ അടുത്ത മത്സരത്തിലേക്കും കാത്തു വയ്ക്കുകയായിരുന്നു ലോ. നിറഞ്ഞ കയ്യടികളോടെയാണ് മുള്ളര്‍ക്ക് ഗാലറി മുള്ളറെ സ്വീകരിച്ചത് ജര്‍മനിയുടെ ഇതിഹാസ താരം ഗെര്‍ഡ് മുള്ളറുടെ വഴിയിലാണ് തോമസ് മുള്ളറുടെയും സഞ്ചാരം. ഗെര്‍ഡ് തന്റെ ആദ്യ ലോകകപ്പില്‍ തന്നെ കുറിച്ചത് 10 ഗോളുകള്‍ ഗെര്‍ഡിനോളം എത്തിയില്ലെങ്കിലും 5 ഗോളുകളുമായി തോമസ് മുള്ളറും 2010ലെ അരങ്ങേറ്റ ലോകകപ്പ് അവിസ്മരണീയമാക്കി. ഒപ്പം ഗോള്‍ഡന്‍ ബൂട്ട് പുരസ്കാരവും ഗോള്‍ വേട്ടയില്‍ മുള്ളറെയും റൊണാള്‍ഡോയെയും മറികടക്കാന്‍ ക്ലോസെ തയ്യാറെടുക്കുമ്പോള്‍ ഒരു കാര്യം ഉറപ്പാണ്. ക്ലോസെയുടെ സിംഹാസനത്തിന് അധികം ആയുസുണ്ടാവില്ല. ഇതിനോടകം തന്നെ 7 ലോകകപ്പ് മത്സരങ്ങളില്‍ നിന്ന് 8 ഗോള്‍ മുള്ളര്‍ നേടിക്കഴിഞ്ഞു. ഇതേ ഫോം തുടര്‍ന്നാല്‍ മുള്ളര്‍ വൈകാതെ ആ സിംഹാസനം കയ്യടക്കും. കഴിഞ്ഞ ലോകകപ്പിലെ മികച്ച യുവതാരമായ മുള്ളര്‍ ബ്രസീലിലും എതിരാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു. ഇനി അറിയേണ്ടത് ഒന്ന് മാത്രം 1974 ല്‍ ഗെര്‍ഡ് മുള്ളര്‍ ജര്‍മനിക്ക് കിരീടം സമ്മാനിച്ചത് പോലെ തോമസ് ഇത്തവണ കിരീടം സമ്മാനിക്കുമോ ? എന്ന് കാത്തിരുന്ന് കാണാം

Show More

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close