ജയലളിതയുടെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര മറീന ബീച്ചിലേക്ക് പുറപ്പെട്ടു; സംസ്‌കാരം അല്‍പസമയത്തിനകം

ജയലളിതയുടെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര മറീന ബീച്ചിലേക്ക് പുറപ്പെട്ടു. സംസ്‌കാരം അല്‍പസമയത്തിനകം. എംജിആറിന്റെ സംസ്‌കാരം നടത്തിയ മറീനയില്‍ അദ്ദേഹത്തിന്റെ സ്മാരകത്തിനടുത്തായിരിക്കും ജയയ്ക്കും അന്ത്യവിശ്രമസ്ഥലമൊരുങ്ങുക.

jm

പോയസ് ഗാര്‍ഡനില്‍നിന്നു രാജാജി ഹാളിലേക്കു പുലര്‍ച്ചെ തന്നെ ഭൗതിക ശരീരം എത്തിച്ചിരുന്നു. റോഡിനിരുവശത്തും നിരവധിയാളുകളാണ് ‘തമിഴ്‌നാടിന്റെ അമ്മ’യെ അവസാനമായി ഒരു നോക്കുകാണാന്‍ എത്തിയത്.

രാജാജി ഹാളിലെ പൊതുദര്‍ശനവേദിയിലേക്ക് പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും അടങ്ങുന്ന സംഘവും ഇന്നുച്ചയ്ക്ക് എത്തിയിരുന്നു. കൂടാതെ മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങടക്കമുളള പ്രമുഖരും എത്തിച്ചേര്‍ന്നിട്ടുണ്ട്. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ കേന്ദ്ര-സംസ്ഥാന നേതാക്കന്‍മാരും സിനിമാ താരങ്ങളും അടക്കമുളള വലിയ സംഘമാണ് തമിഴകത്തിന്റെ അമ്മയെ അവസാനമായി ഒരു നോക്ക് കാണാനായി എത്തുന്നത്.