ജര്‍മനി സെഞ്ചുറിയിലേക്ക്

pedolski ലോകകപ്പ് ഫുട്ബോളിന്റെ ചരിത്രത്തില്‍ ആദ്യമായി സെഞ്ചറി തികയ്ക്കാനൊരുങ്ങുകയാണ് ജര്‍മനി. പോര്‍ച്ചുഗലിനെതിരായ മത്സരത്തില്‍ കിക്കോഫ് മുഴങ്ങുന്നതോടെ ആദ്യമായി ലോകകപ്പില്‍ 100 മത്സരം കളിച്ച ടീം എന്ന ഖ്യാതി ജര്‍മനിക്ക് സ്വന്തമാകും 98 മത്സരം കളിച്ച ബ്രസീലാണ് ഇക്കാര്യത്തില്‍ രണ്ടാം സ്ഥാനത്ത്. 1934 ലെ രണ്ടാം ലോകകപ്പിലാണ് ജര്‍മനി ആദ്യമായി ബൂട്ട് കെട്ടിയത്. ആദ്യ ലോകകപ്പില്‍ തന്നെ മൂന്നാം സ്ഥാനം നേടിയ ടീം ലോകഫുട്ബോളിലെ വന്‍ ശക്തികളില്‍ ഒന്നായി മാറി. 1950ല്‍ ഒഴികെ എല്ലാ ലോകകപ്പുകളിലും നിറ സാന്നിധ്യമായിരുന്നു ജര്‍മനി. ഇതു വരെ 18 ലോകകപ്പുകളില്‍ പങ്കെടുത്ത ടീം 99 മത്സരങ്ങള്‍ കളിച്ചു. മൂന്ന് തവണ ലോകചാമ്പ്യന്‍മാരായി,1954,74,90 ലോകകപ്പുകളിലാണ് ജര്‍മനി കിരീടമുയര്‍ത്തിയത്. കൂടാതെ കൂടുതല്‍ തവണ ഫൈനല്‍ കളിച്ചതിലും ബ്രസീലിനൊപ്പം മുന്‍ നിരയിലുണ്ട്. ഏഴ് തവണയാണ് ഇരു ടീമുകളും ഫൈനലിലെത്തിയത്. ‌‌‌അതില്‍ മൂന്ന് തവണ കിരീടം നേടിയപ്പോള്‍ നാല് തവണ ജര്‍മനിക്ക് കാലിടറി. ഇത് കൂടാതെ നാല് തവണ സെമി ഫൈനല്‍ കളിച്ച ജര്‍മന്‍ ടീം മൂന്ന് തവണമൂന്നാം സ്ഥാനം നേടി. കഴിഞ്ഞ നാല് ലോകകപ്പുകളി‍ല്‍ സ്ഥിരത പുലര്‍ത്തിയ ഏക ടീമാണ് ജര്‍മനി. 2002 ലെ ജപ്പാന്‍ ലോകപ്പില്‍ ഫൈനല്‍ കളിച്ചപ്പോള്‍ 2006 ല്‍ സ്വന്തം നാട്ടിലും 2010 ല്‍ ആഫ്രിക്കയിലും മൂന്നാം സ്ഥാനം നേടി.‌ ശക്തമായ താരനിരയുമായെത്തുന്ന ജര്‍മനി ടൂര്‍ണമെന്റില്‍ കിരീട സാധ്യതയുള്ള ടീമുകളി‍ല്‍ ഇത്തവണയും മുന്‍ നിരയിലുണ്ട്.

Show More

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close