ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ പന്തല്‍ കാല്‍നാട്ടുകര്‍മം നടന്നു

KOLLAM
56-ാംമത്‌ കൊല്ലം റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ പന്തല്‍ കാല്‍നാട്ടുകര്‍മം ബോയ്‌ഡ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മൈതാനത്ത്‌ പി.അയിഷാപോറ്റി എം.എല്‍.എ. നിര്‍വഹിച്ചു.

ചടങ്ങില്‍ ഡി.ഡി.എ വത്സല. എസ്‌, പി. ശിവന്‍കുട്ടി, കുളക്കട വിജയകുമാര്‍, അഡ്വ. കെ. ഉണ്ണിക്യഷ്‌ണന്‍ മേനോന്‍, കോശി.കെ ജോണ്‍, പ്രംനാഥ്‌, സക്കറിയ മാത്യൂ, ജെ.സുനില്‍, ടി.എല്‍.ഗണേഷ്‌, ഡി. ശരത്ത്‌, കെ. എസ്‌. ഷിജുകുമാര്‍, വി. അനില്‍കുമാര്‍, അബ്‌ദുള്‍ സലാം എന്നിവര്‍ പങ്കെടുത്തു. ജനുവരി നാലുമുതല്‍ എട്ടുവരെ 11 വേദികളിലായി നടക്കുന്ന കലോത്സവത്തില്‍ 5500 ല്‍പരം കലാപ്രതിഭകള്‍ പങ്കെടുക്കും.