ജോലിചെയ്തില്ലെങ്കില്‍ ശമ്പളം പോവും

ഒ.പി സമയം കൂട്ടിയതിനെതിരെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നടത്തുന്ന അനിശ്ചിതകാല സമരത്തെ  നേരിടാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. സമരം നിയമവിരുദ്ധമായി കണക്കാക്കും. സമരം നടത്തുന്ന ദിവസത്തെ ശമ്പളം റദ്ദാക്കുമെന്നും ബ്രേക്ക് ഇന്‍ സര്‍വീസ്  ആയി കണക്കാക്കുമെന്നും ആരോഗ്യ  കുടുംബക്ഷേമ വകുപ്പ് സര്‍ക്കുലറില്‍ വ്യക്തമാക്കി. ശമ്പളമില്ലായ്മയും ബ്രേക്ക് ഇന്‍ സര്‍വീസും ആരോഗ്യ വകുപ്പ് ഡയറക്ടര്‍ സ്പാര്‍ക്കില്‍ രേഖപ്പെടുത്തുകയും ശമ്പളം, പ്രൊമോഷന്‍,ട്രാന്‍സ്ഫര്‍ എന്നിവയ്ക്ക് ഇത് പരിഗണിക്കുന്നതുമാണെന്ന് സര്‍ക്കുലര്‍ ചൂണ്ടിക്കാട്ടുന്നു.