ടിപി വധം – സിബിഐ ഏറ്റെടുക്കില്ല

tp chandrashekaran49

ടിപി ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട ഗൂഢാലോചന അന്വേഷിക്കാനാവില്ലെന്ന് സിബിഐ വക്താവ് അറിയിച്ചു. സംസ്ഥാന പൊലീസ് അന്വേഷിച്ച കേസ് ദേശീയ ഏജന്‍സി ഏറ്റെടുക്കേണ്ട കാര്യമില്ലെന്നതാണ് സിബിഐയുടെ നിലപാട്. ഇക്കാര്യം കേന്ദ്ര പേഴ്സണല്‍ മന്ത്രാലയത്തെ സിബിഐ അറിയിച്ചിട്ടുണ്ടെന്ന് സിബിഐ വക്താവ് കാഞ്ചന്‍ പ്രസാദ് അറിയിച്ചു. ടിപി വധത്തിലെ ഗൂഢാലോചനക്കേസ് ഇപ്പോള്‍ ഏറ്റെടുക്കേണ്ട സാഹചര്യമില്ലെന്ന നിഗമനത്തിലാണ് സിബിഐ. ഇക്കാര്യം ഉടന്‍ കേരള സര്‍ക്കാരിനെ അറിയിക്കുമെന്നും സിബിഐ വക്താവ് പറഞ്ഞു.

അന്വേഷണം സിബിഐ ഏറ്റെടുക്കാന്‍ നിയമപോരാട്ടം നടത്തും: എം.വേണു . പ്രയാസമുണ്ടാക്കുന്ന വാര്‍ത്തയെന്ന് കെ.കെ.രമ . “സിബിഐയുടെ പിന്മാറ്റത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടോയെന്നും സംശയം’ . നിയമ വിദഗ്ധരുമായി ആലോചിച്ച് തുട‍ര്‍നടപടികള്‍ സ്വീകരിക്കുമെന്നും രമ . സിബിഐ അന്വേഷണമെന്ന ആവശ്യത്തില്‍ നിന്ന് പുറകോട്ടില്ലെന്നും രമ .

Post your valuable comments
.fballshare_left {float:left;}.fballshare { margin: 0px; text-align:center} .fball_fbshare{width:90px;} .fball_fblike{width:100px;} .fball_pinterest, .fball_linkedin{margin-right:10px;}.fball_plusone {width:70px;}.fball_twitter {width:90px;margin-top:12px;}.fball_pinterest, .fball_linkedin{margin-top:9px;}