തടവില്‍ കഴിയുന്ന മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കും- മഹിന്ദ രാജപക്‌സെ

 

 

 

 

 

 

rajapakse

ശ്രീലങ്കന്‍ തടവില്‍ കഴിയുന്ന ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ഉടന്‍ മോചിപ്പിക്കുമെന്ന് ലങ്കന്‍ പ്രസിഡന്റ്് മഹിന്ദ രാജപക് സെ പറഞ്ഞു. ജനീവയില്‍ നടന്ന യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ അമേരിക്ക അവതരിപ്പിച്ച പ്രമേയത്തില്‍നിന്ന് വിട്ടുനിന്ന് ഇന്ത്യന്‍ നിലപാട് സ്വാഗതംചെയ്ത് സംസാരിക്കുമ്പോഴാണ് പ്രസിഡന്റ് പുതിയ നിലപാട് അറിയിച്ചത്്. ശ്രീലങ്കയിലെ യുദ്ധകുറ്റകൃത്യങ്ങളെ കുറിച്ചന്വേഷിക്കാന്‍ രാജ്യാന്തര ഏജന്‍സിയെ ചുമതലപ്പെടുത്തണമെന്നാവശ്യപ്പെടുന്നതായിരുന്നു പ്രമേയം.

മത്സ്യത്തൊഴിലാളികളെ വിട്ടയ്ക്കാനുള്ള ലങ്കന്‍തീരുമാനം ആഹ്ലാദത്തോടെയാണ് രാമനാഥപുരം, നാഗപട്ടണം എന്നിവിടങ്ങളിലെ കടലോരവാസികള്‍ സ്വീകരിച്ചത്. കച്ചൈത്തീവില്‍ വര്‍ഷങ്ങളായി ലങ്കന്‍ നാവികസേനയും തമിഴ് മത്സ്യബന്ധനത്തൊഴിലാളികളും തമ്മില്‍ ഏറ്റുമുട്ടലുകള്‍ നടക്കുന്നു. അതിര്‍ത്തിത്ത ര്‍ക്കത്തെ തുടര്‍ന്ന് നാവികസേന ബോട്ടുകള്‍ ആക്രമിക്കുന്നതും തൊഴിലാളികളെ അറസ്റ്റുചെയ്യുന്നതും പതിവാണ്. 98 മത്സ്യത്തൊ ഴിലാളികളാണ് നിലവില്‍ ശ്രീലങ്കന്‍ ജയിലില്‍ കഴിയുന്നത്. കച്ചൈത്തീവ പ്രശ്‌നത്തില്‍ ശാശ്വത പരിഹാരത്തിനായി മുന്‍പ് പലതവണ രാജ്യാന്തര ചര്‍ച്ചനടന്നിട്ടുണ്ടെങ്കിലും ഇതുവരെ പ്രശ്‌നത്തില്‍ പരിഹാരമായിട്ടില്ല. വിഷയത്തില്‍ സമവായം ഉണ്ടാക്കുന്നതിന് പുതിയ സാഹചര്യം വഴിയൊരുക്കുമെന്നാണ് ഉദ്യോഗസ്ഥരുടെ പ്രതീക്ഷ. വ്യാഴാഴ്ച പുലര്‍ച്ചെയുണ്ടായ ഏറ്റുമുട്ടലില്‍ മാത്രം 50 തൊഴിലാളികള്‍ക്ക് പരിക്കേല്‍ക്കുകയും 19 പേര്‍ അറസ്റ്റിലാകുകയും ചെയ്തിരുന്നു.

ശ്രീലങ്കയില്‍ നടക്കുന്ന കുറ്റകൃത്യങ്ങളെ കുറിച്ചന്വേഷിക്കാന്‍ രാജ്യാന്തര ഏജന്‍സികള്‍ വരണമെന്ന യു.എസ്. ആവശ്യം ലങ്കയിലേക്കു പ്രവേശിക്കാനുള്ള യു.എസ്സിന്റെ പദ്ധതിയാണെന്നാണ് ഇന്ത്യയുടെ വിലയിരുത്തല്‍. ഇത്തരമൊരുനീക്കം ഭാവിയില്‍ രാജ്യത്തിനുതന്നെ ഭീഷണിയാകുമെന്നാണ് ഇന്ത്യയുടെ കണക്കുകൂട്ടല്‍. അതുകൊണ്ടുതന്നെയാണ് പ്രമേയത്തില്‍നിന്ന് വിട്ടുനിന്നതും.