തരൂരിനെതിരായ ആരോപണം വിജയകുമാറിനും സുനില്‍കുമാറിനും നോട്ടിസ്

tharoor660

തിരുവനന്തപുരം മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥിയും കേന്ദ്രമന്ത്രിയുമായ ശശി തരൂരിന്റെ പരാതിയില്‍ സി പി എം നേതാവ് എം വിജയകുമാറിനും സി പി ഐ നേതാവ് വി എസ് സുനില്‍ കുമാര്‍ എം എല്‍ എയ്ക്കും ജില്ലാ കളക്ടറുടെ നോട്ടീസ്. തന്നെ വ്യക്തിഹത്യ നടത്തുന്ന പരാമര്‍ശം ഇരുവരും നടത്തിയെന്നാണ് തരൂരിന്റെ പരാതി.

തിരുവനന്തപുരത്തെ എല്‍ ഡി എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യവെയാണ് തരൂരിനെതിരെ എം വിജയകുമാര്‍ വിമര്‍ശം ഉന്നയിച്ചത്. സ്ത്രീപീഡനത്തില്‍ ഡോക്ടറേറ്റ് ലഭിക്കാന്‍ തരൂര്‍ യോഗ്യനാണെന്ന് ആയിരുന്നു പരാമര്‍ശം. ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കവെയാണ് വി എസ് സുനില്‍ കുമാര്‍ എം എല്‍ എ തരൂരിനെ വിമര്‍ശിച്ചത്. സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട പരാമര്‍ശത്തിന് എതിരെയാണ് തരൂര്‍ പരാതി നല്‍കിയത്.

Post your valuable comments
.fballshare_left {float:left;}.fballshare { margin: 0px; text-align:center} .fball_fbshare{width:90px;} .fball_fblike{width:100px;} .fball_pinterest, .fball_linkedin{margin-right:10px;}.fball_plusone {width:70px;}.fball_twitter {width:90px;margin-top:12px;}.fball_pinterest, .fball_linkedin{margin-top:9px;}