നരേന്ദ്ര മോദി എട്ടിന് കാസര്‍കോട്ട്‌

narendra modi

ബി.ജെ.പി.യുടെ പ്രധാനമന്ത്രിസ്ഥാനാര്‍ഥി നരേന്ദ്ര മോദി എട്ടിന് കാസര്‍കോട്ട് തിരഞ്ഞെടുപ്പുറാലി ഉദ്ഘാടനംചെയ്യും. രാവിലെ ഒമ്പതിന് കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തിലാണ് പരിപാടി. ബി.ജെ.പി. കാസര്‍കോട് ലോക്‌സഭാ സ്ഥാനാര്‍ഥി കെ.സുരേന്ദ്രന്റെ തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായാണ് മോദി എത്തുക. പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ മോദി ആദ്യമായാണ് കാസര്‍കോട്ടെത്തുന്നത്. 2001-ല്‍ സംഘടനാ പ്രവര്‍ത്തനത്തിന്റെ ഭാഗമായി മോദി കാസര്‍കോട്ടെത്തിയിരുന്നു. ദേശീയ സെക്രട്ടറിയായിരുന്നു അന്ന് മോദി. റാലിയില്‍ ഒന്നരലക്ഷംപേര്‍ പങ്കെുക്കുമെന്ന് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ.ശ്രീകാന്ത് പത്രസമ്മേളനത്തില്‍ അറിയിച്ചു.