നാദലയ പുരസ്‌കാരം കല്ലൂര്‍ രാമന്‍കുട്ടിമാരാര്‍ക്ക്‌

പാലക്കാട്: കോങ്ങാട് നാദലയ സംഗീതവിദ്യാലയത്തിന്റെ നാദലയ പുരസ്‌കാരം വാദ്യകലാകാരന്‍ കല്ലൂര്‍ രാമന്‍കുട്ടിമാരാര്‍ക്ക്. 5001 രൂപ, പ്രശസ്തിപത്രം, ഫലകം എന്നിവയുള്‍പ്പെടുന്നതാണ് പുരസ്‌കാരമെന്ന് ഗോപി നാദലയ പത്രസമ്മേളനത്തില്‍ പറഞ്ഞു.

20ന് വിദ്യാലയത്തിന്റെ വാര്‍ഷികാഘോഷച്ചടങ്ങില്‍ പുരസ്‌കാരം സമര്‍പ്പിക്കും. കോങ്ങാട് ജി.യു.പി. സ്‌കൂള്‍ ഓഡിറ്റോറിയത്തിലാണ് പരിപാടി. എം.പി. ഗോപാലകൃഷ്ണ പിഷാരടിയെ ‘ഗുരുശ്രേഷ്ഠ കീര്‍ത്തിമുദ്ര’ നല്‍കി ആദരിക്കും. ഗാനഭൂഷണം കല്യാണിക്കുട്ടിയമ്മയെയും ആദരിക്കും. കേരള സംഗീതനാടക അക്കാദമിയുടെ പ്രതിമാസ സംഗീത-നൃത്ത പരിപാടിയുടെ ഉദ്ഘാടനവും ചടങ്ങില്‍ നടക്കും.