നാലുപുതിയ ഗവര്‍ണര്‍മാരെ നിയമിച്ചു

രാജസ്ഥാന്‍, കര്‍ണാടക, മഹാരാഷ്ട്ര, ഗോവ സംസ്ഥാനങ്ങളിലേക്കുള്ള പുതിയ ഗവര്‍ണര്‍മാരെ പ്രഖ്യാപിച്ചു. ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി കല്യാണ്‍ സിങാണ് പുതിയ രാജസ്ഥാന്‍ ഗവര്‍ണര്‍. ഗുജറാത്ത് നിയമസഭാ സ്പീക്കര്‍ വജുഭായി രുദഭായി വല്ലയാണ് കര്‍ണാടക ഗവര്‍ണര്‍. ഗുജറാത്തിലെ മോദി സര്‍ക്കാരില്‍ ഇദ്ദേഹം ധനമന്ത്രിസ്ഥാനവും വഹിച്ചിട്ടുണ്ട്.

മുന്‍ കേന്ദ്ര സഹമന്ത്രി സി. വിദ്യാസാഗര്‍ റാവുവാണ് മഹാരാഷ്ട്ര ഗവര്‍ണര്‍. വാജ്‌പേയി സര്‍ക്കാരില്‍ ആഭ്യന്തര സഹമന്ത്രിയായിരുന്നു ഇദ്ദേഹം. മഹിളാ മോര്‍ച്ച മുന്‍ ദേശീയ പ്രസിഡന്റ് മൃദുല സിന്‍ഹയാണ് ഗോവയുടെ പുതിയ ഗവര്‍ണര്‍.