നെയ്മര്‍ ഇനി ലോകകപ്പിനില്ല

neymar injury

സുനിഗയുടെ കാല്‍മുട്ട് കൊണ്ടുള്ള ആ ഇടി കൊണ്ടത് നെയ്മറിന്റെ മാത്രം നട്ടെല്ലില്ലായിരുന്നില്ല. ഓരോ ബ്രസീലുകാരന്റെയും നട്ടെല്ലില്ലായിരുന്നു. സെമിഫൈനലിലേക്കുള്ള ലോംഗ് വിസില്‍ മുഴങ്ങിയപ്പോഴും ബ്രസീലുകാരുടെ പ്രാര്‍ത്ഥന ഒന്നായിരുന്നു. നെയ്മറുടെ പരിക്ക് സാരമുള്ളതാകരുത്. എന്നാല്‍ അവരുടെ പ്രതീക്ഷകളുടെ നട്ടെല്ല് തകര്‍ത്ത് കൊണ്ട് ആ വാര്‍ത്ത വന്നു. നെയ്മറിന് ഇനി ഈ ലോകകപ്പില്‍ കളിയ്ക്കാനാവില്ല. നട്ടെല്ലിനേറ്റ പരിക്ക് സാരമുള്ളതാണെന്നും നെയ്മറെ ഫോര്‍ട്ടലേസയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ടീം അധികൃതര്‍ വ്യക്തമാക്കി.അതോടെ ബ്രസീലുകാര്‍ ആഘോഷങ്ങള്‍ മതിയാക്കി. മരണ വീടുപോലെ മൂകമാണ് ആതിഥേയ രാജ്യം. അവരുടെ ലോകകപ്പ് പ്രതീക്ഷകളില്‍ കരി നിഴല്‍ വീണിരിക്കുന്നു. ടീം പ്രതിസന്ധി നേരിട്ടപ്പോഴൊക്കെ നെയ്മറിന്റെ ഇന്ദ്രജാലമാണ് ബ്രസീലിനെ രക്ഷിച്ചിരുന്നത്. എന്നാല്‍ സെമിയില്‍ ആ രക്ഷകന്‍ അവര്‍ക്കുണ്ടാവില്ല. ലോകകപ്പില്‍ ഇതുവരെ നാല് ഗോള്‍ നേടിയിട്ടുണ്ട് ബ്രസീല്‍ താരം.സസ്പെന്‍ഷന്‍ കാരണം ക്യാപ്റ്റന്‍ തിയാഗോ സില്‍വ കൂടി പുറത്തിരിക്കുന്നതോടെ മുന്നേറ്റ നിരയിലും പ്രതിരോധത്തിലും രണ്ട് പ്രമുഖരില്ലാതെയാകും ബ്രസീല്‍ സെമി ഫൈനലില്‍ ജര്‍മനിയെ നേരിടുക.

Show More

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close