നൈജീരിയയില്‍ ഖലീഫാ ഭരണം സ്ഥാപിച്ചതായി ബോക്കൊ ഹറാം

നൈജീരിയ നഗരത്തില്‍ ഇസ്ലാമിക ഖലീഫാ ഭരണം സ്ഥാപിച്ചതായി ബോക്കൊ ഹറാം ഭീകരരുടെ അവകാശവാദം. പുതുതായി പുറത്തുവിട്ട വീഡിയോ സന്ദേശത്തില്‍ ബോക്കൊ ഹറാം നേതാവ് അബുബക്കര്‍ ഷിക്കൊയാണ് ബൊര്‍നൊയിലെ ഗൗസ നഗരത്തില്‍ ഇസ്ലാമികഭരണം സ്ഥാപിച്ചതായി പ്രഖ്യാപിച്ചത്.

സിറിയയും ഇറാഖും കേന്ദ്രീകരിച്ച് സുന്നി ഇസ്ലാമിക ഭീകരരായ ഇസ്ലാമിക് സ്റ്റേറ്റ് ഖലീഫാ ഭരണം പ്രഖ്യാപിച്ചതിനുപിന്നാലെയാണ് ബോക്കൊ ഹറാമിന്റെ നീക്കം. സമീപകാലത്തായി നൈജീരിയയില്‍ ബോക്കൊ ഹറാം ആക്രമണങ്ങളില്‍ നൂറുകണക്കിന് സാധാരണക്കാര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഏപ്രിലില്‍ സ്‌കൂളില്‍നിന്ന് ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഇരുന്നൂറോളം പെണ്‍കുട്ടികളെ ഇനിയും മോചിപ്പിക്കാനായിട്ടില്ല