നോക്കിയ മൊബൈല്‍ ചാര്‍ജ് ചെയ്യാന്‍ ആപ്പിളും ഉരുളക്കിഴങ്ങും

ആപ്പിളും ഉരുളക്കിഴങ്ങും കൊണ്ട് മൊബൈല്‍ ചാര്‍ജ് ചെയ്യാനാകും..എന്താ കഥ.ഒരു കിലോ ആപ്പിളും ഉരുളക്കിഴങ്ങും കൊണ്ട് മൊബൈല്‍ ചാര്‍ജ് ചെയ്തിട്ട് ബാക്കി കഴിക്കാമെന്ന് കരുതി വരേണ്ട. കാരണം..അത് പിന്നീട് പറയാം.

ഓരോ രാജ്യത്തും മൊബൈല്‍ ലോഞ്ച് ചെയ്യുമ്പോള്‍ ഏറ്റവും ഗംഭീരമാകാന്‍ നോക്കിയ ശ്രദ്ധിക്കാറുണ്ട്. അതോടൊപ്പം പബ്ളിസിറ്റിക്കായി ഏറ്റവും weirdest മാര്‍ഗങ്ങള്‍ സ്വീകരിക്കാറുണ്ട്.

ആപ്പിളും ഉരുളക്കിഴങ്ങും കൊണ്ട് മൊബൈല്‍ ചാര്‍ജ് ചെയ്താണ് നോക്കിയ വാര്‍ത്ത സൃഷ്ടിച്ചത്. ഉരുളക്കിഴങ്ങിലൂടെ എല്‍ഇഡി കത്തിക്കുന്ന പരീക്ഷണം പലരും കേട്ടിട്ടുണ്ടാവും എന്നാല്‍ നോക്കിയ 930 ചാര്‍ജ് ചെയ്യാന്‍ വേണ്ടി വന്നത് 800 ആപ്പിളും ഉരുളക്കിഴങ്ങുമാണ്.