പത്രികാ സമര്‍പ്പണം ഇന്ന് അവസാനിക്കും

anto antony mp

ലോക്‌സഭാ തിരഞ്ഞെടുപ്പിന് പത്രിക നല്‍കാനുള്ള സമയം ശനിയാഴ്ച അവസാനിക്കും. വെള്ളിയാഴ്ച 81 പേര്‍കൂടി പത്രിക നല്‍കി.

യു.ഡി.എഫ്. സ്ഥാനാര്‍ഥികളായി വയനാട്ടില്‍ എം.ഐ. ഷാനവാസും പത്തനംതിട്ടയില്‍ ആന്റോ ആന്റണിയും പത്രിക നല്‍കി.
ഇടുക്കിയിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി അഡ്വ. ജോയ്‌സ് ജോര്‍ജും പത്രിക നല്‍കി.
ബി.ജെ.പി. സ്ഥാനാര്‍ഥികളായി പത്തനംതിട്ടയില്‍ എം.ടി. രമേശും ബി.ജെ.പി. സഖ്യത്തിന്റെ സ്വതന്ത്രനായി ആലപ്പുഴയില്‍ എ.വി. താമരാക്ഷനും വടകരയില്‍ വി.കെ. സജീവനും പത്രിക നല്‍കി.

ആം ആദ്മി സ്ഥാനാര്‍ഥികളായി എറണാകുളത്ത് അനിതാ പ്രതാപും തിരുവനന്തപുരത്ത് അജിത്‌ജോയിയും തൃശ്ശൂരില്‍ സാറാ േജാസഫും പത്രിക നല്‍കി. വടകരയില്‍ ആര്‍.എം.പി. സ്ഥാനാര്‍ഥി അഡ്വ. പി. കുമാരന്‍കുട്ടിയും പത്തനംതിട്ടയില്‍ ഡി.എച്ച്.ആര്‍.എം. നേതാവ് സലീന പ്രക്കാനവും പത്രിക നല്‍കിയിട്ടുണ്ട്.

ഓരോ മണ്ഡലത്തിലും വെള്ളിയാഴ്ച കിട്ടിയ പത്രികള്‍: തിരുവനന്തപുരം (4), ആറ്റിങ്ങല്‍ (4), കൊല്ലം (3), പത്തനംതിട്ട (5), മാവേലിക്കര (4), ആലപ്പുഴ (1), കോട്ടയം (1), ഇടുക്കി (5), എറണാകുളം (7), ചാലക്കുടി (6), തൃശ്ശൂര്‍ (9), ആലത്തൂര്‍ (2), പാലക്കാട് (6), പൊന്നാനി (5), മലപ്പുറം (4), കോഴിക്കോട് (3), വടകര (3), വയനാട് (5), കാസര്‍കോട് (4). 24നാണ് പത്രികകളുടെ സൂക്ഷ്മപരിശോധന. 26 വരെ പത്രിക പിന്‍വലിക്കാം.