പാകിസ്ഥാന് ശക്തമായ തിരിച്ചടി നല്‍കും- അമിത്‌ ഷാ

പാകിസ്ഥാന്‍ നടത്തുന്ന തുടര്‍ച്ചയായ വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കുമെന്ന് ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത്‌ ഷാ. അതിർത്തിയിൽ വെടിനിറുത്തൽ ലംഘിച്ചാൽ തിരിച്ചടിക്കാൻ ആഭ്യന്തര മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ഷാ ജമ്മുവില്‍ പറ‍ഞ്ഞു. പാകിസ്ഥാന്‍ തുടര്‍ച്ചയായ വെടിവെപ്പ് നടത്തുന്ന ആര്‍.എസ് പുര സെക്ടറിലെ ഗ്രാമവാസികളെ സന്ദര്‍ശിക്കാനെത്തിയതായിരുന്നു അദ്ദേഹം.

അതിര്‍ത്തി ഗ്രാമങ്ങളില്‍ താമസിക്കുന്നവര്‍ക്ക്‌ നേരെ അതിര്‍ത്തിക്ക്‌ അപ്പുറത്ത്‌ നിന്നുള്ള ഷെല്ലാക്രമണം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളും ഇതേത്തുടര്‍ന്ന് താമസസ്ഥലം ഒഴിഞ്ഞു പോവേണ്ടി വന്ന ജനങ്ങളുടെ പ്രശ്നങ്ങൾ കേന്ദ്ര സർക്കാർ ഇടപെട്ട് പരിഹരിക്കുമെന്നും ഷാ ഉറപ്പു നല്‍കി.

പാകിസ്ഥാനിൽ വിട്ട് കാശ്മീരിലേക്ക് കുടിയേറിയവർക്ക് വോട്ടവകാശം നൽകുന്ന കാര്യത്തിൽ ജമ്മു കശ്മീര്‍ സര്‍ക്കാരാണ് നപടി സ്വീകരിക്കേണ്ടതെന്നും ഷാ വ്യക്തമാക്കി.