പെട്രോള്‍ വില കുറച്ചു: ഡീസലിന് കൂട്ടി

പെട്രോള്‍ വില ലിറ്ററിന് ഒരു രൂപ ഒമ്പത് പൈസ കുറച്ചു. പ്രതിമാസ വര്‍ധനവിന്റെ ഭാഗമായി ഡീസലിന് ലിറ്ററിന് 50 പൈസ വര്‍ധിപ്പിച്ചു. പുതുക്കിയ വില ഇന്ന് അര്‍ധരാത്രി നിലവില്‍ വരും. ഏപ്രിലിന് ശേഷം ഇതാദ്യമാണ് പെട്രോള്‍ വിലയില്‍ കുറവ് വരുത്തുന്നത്. ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ വില മെച്ചപ്പെട്ടതാണ് പെട്രോള്‍ വില കുറയ്ക്കാന്‍ കാരണം. സബ്‌സിഡി ഇല്ലാത്ത പാചകവാതകത്തിന്റെ വിലയും സിലിണ്ടറിന് രണ്ടര രൂപ കുറച്ചിട്ടുണ്ട്.