പെട്രോള്‍ വില 75 പൈസ കുറച്ചു

fuel pump

രാജ്യത്തെ പെട്രോള്‍ വില ലിറ്ററിന് 75 പൈസ കുറച്ചു. ഡീസല്‍ വിലയില്‍ മാറ്റമില്ല. പുതുക്കിയ വില അര്‍ധരാത്രിമുതല്‍ നിലവില്‍വരും.

ഈവര്‍ഷം ഇത് മൂന്നാം തവണയാണ് പെട്രോള്‍ വില പരിഷ്‌കരിക്കുന്നത്. ഫിബ്രവരി 28 ന് പെട്രോള്‍ വില ലിറ്ററിന് 60 പൈസയും ഡീസല്‍ വില ലിറ്ററിന് 50 പൈസയും വര്‍ധിപ്പിച്ചിരുന്നു. അന്താരാഷ്ട്ര വിലണിയിലെ വില കണക്കിലെടുത്താണ് പെട്രോള്‍ വിലയില്‍ മാറ്റം വരുത്തുന്നത്.