പോയസ് ഗാര്‍ഡനില്‍ സുരക്ഷ ശക്തമാക്കി

തമിഴ്‌നാട് മുഖ്യമന്ത്രി ജെ ജയലളിതയുടെ ആരോഗ്യനില സംബന്ധിച്ചുള്ള അഭ്യൂഹങ്ങള്‍ തുടരവെ ആശങ്ക വര്‍ധിപ്പിച്ച് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ പേയസ് ഗാര്‍ഡനിലേക്കുള്ള പൊലീസ് സന്നാഹം വര്‍ധിപ്പിച്ചു.

ഇന്നലെ രാത്രി പതിനൊന്ന് മണിയോട് കൂടി ആശുപത്രിയിലെത്തിയ തമിഴ്‌നാട് ഡിജിപി മിനിറ്റുകള്‍ക്കകം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ പോയസ് ഗാര്‍ഡനിലേക്ക് തിരിച്ചു.

ആശുപത്രിയില്‍ നിന്ന് പോയസ് ഗാര്‍ഡനിലേക്കുള്ള വഴി മുഴുവന്‍ പൊലീസ് ഒഴിപ്പിച്ച് നിര്‍ത്തിയിരിക്കുകയാണ്. ഇതേസമയം, തമിഴ്‌നാടിലെ വിവിധ സ്ഥലങ്ങളില്‍ സുരക്ഷാ സംവിധാനം വര്‍ധിപ്പിച്ചു.

അപ്പോളോ ആശുപത്രിയില്‍ നിന്നും അഞ്ച് കിലോമീറ്റര്‍ അകലെയാണ് മുഖ്യമന്ത്രിയുടെ വസതിയായ പോയസ് ഗാര്‍ഡന്‍. ഇതുവരെയുള്ള പ്രദേശം മുഴുവന്‍ പാര്‍ട്ടി അണികളെ ഒഴിപ്പിച്ച് വഴിഒരുക്കിയിട്ടുണ്ട്. ഈ നടപടി ഏറെ ഭീതിതമായ അന്തരീക്ഷമാണ് തമിഴ്നാട്ടില്‍ ഉണ്ടാക്കിയിരിക്കുന്നത്.