പ്രിയന്‍ ചിത്രത്തില്‍ പൃഥ്വിരാജ് നായകന്‍

മോഹന്‍ലാല്‍ നായകനായ ഒപ്പത്തിനുശേഷം പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വിരാജായിരിക്കും നായകന്‍. പൃഥ്വിക്കൊപ്പം സൂപ്പര്‍ഹിറ്റായ പാവാട നിര്‍മിച്ച മണിയന്‍പിള്ള രാജുവാണ് ചിത്രത്തിന്റെ നിര്‍മാതാവ്. മോഹന്‍ലാല്‍, മമ്മൂട്ടി, ദിലീപ്, ജയസൂര്യ എന്നിവരെയെല്ലാം നായകരാക്കിയ പ്രിയന്‍ ഇതാദ്യമായാണ് പൃഥ്വിയെ നായകനാക്ക ചിത്രം ഒരുക്കുന്നത്.